പന്നിപ്പനി: മരണം 2100 കവിഞ്ഞു
ജനീവ: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച് ആഗോളതലത്തില്‍ എ (എച്ച്1 എന്‍1) വൈറസ് ബാധിച്ച് ലോകത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 2,100 കടന്നു. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യമായി പന്നിപ്പനി റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്. അതിനുശേഷമാണ് ഇത്രയും മരണം സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലാണ് ഏറ്റവും അധികം മരണം നടന്നിട്ടുള്ളത്. 1876 പേര്‍ ഇവിടെ പന്നിപ്പനി ബാധിച്ച് മരണത്തിന് കീഴടങ്ങി. തെക്കുകിഴക്കന്‍ എഷ്യയില്‍ 139 മരണവും യൂറോപ്പില്‍ 85 മരണവും ഉണ്ടായി. അവസാന കണക്കനുസരിച്ച് ഇന്ത്യയില്‍ 89 പേര്‍ പന്നിപ്പനി ബാധമൂലം മരണമടഞ്ഞിട്ടുണ്ട്.
ലോകവ്യാപകമായി എ (എച്ച്1 എന്‍1) വൈറസ് ബാധ 2,09,438 പേരിലാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്.
0 comments:
Post a Comment