Saturday, August 8, 2009

ജനതാദളിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം: എല്‍ ഡി എഫില്‍ തീരുമാനമായില്ല

തിരുവനന്തപുരം: ജനതാ ദള്‍ ഗൗഡ വിഭാഗത്തിനും കോണ്‍ഗ്രസ്സ്‌ എസ്സിനും മന്ത്രിസ്ഥാനം നല്‍കുന്നത്‌ സംബന്ധിച്ച്‌ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗത്തിലും തീരുമാനമായില്ല. കോണ്‍ഗ്രസ്സ്‌ എസ്സിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനോട്‌ സി പി എം അംഗങ്ങള്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചപ്പോള്‍ ജനതാദള്‍ ഗൗഡ വിഭാഗത്തിന്‌ മന്ത്രിസ്ഥാനം നല്‍കുന്നതിനെ സി.പി.ഐ എതിര്‍ക്കുകയായിരുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു വിഷയവും ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന്‌ സി പി ഐ മുന്നണിയോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്‌തു.
സ്വാശ്രയ കരാര്‍ ആയിരുന്നു മുന്നണിയോഗത്തില്‍ നിറഞ്ഞു നിന്നത്‌. സര്‍ക്കാര്‍ കോളേജുകളിലെ ഫീസ്‌ 10 ശതമാനം വരെ കുറച്ചേക്കുമെന്നും സൂചനയണ്ട്‌.

സഹപ്രവര്‍ത്തകയ്‌ക്ക്‌ അശ്ലീല സന്ദേശം അയച്ച ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍

മുംബൈ: ഇ-മെയിലിലൂടെ അശ്ലീല സന്ദേശവും മോര്‍ഫ്‌ ചെയ്‌ത ചിത്രങ്ങളും സഹപ്രവര്‍ത്തകയ്‌ക്ക്‌ അയച്ച കേസില്‍ ബാങ്ക്‌ മാനേജര്‍ അറസ്‌റ്റില്‍. എച്ച്‌ ഡി എഫ്‌ സി ബാങ്ക്‌ ചെന്നൈ ബ്രാഞ്ചിലെ ട്രഷറി മാനേജറായ ദേവന്‍ സാബു (27) വിനെയാണ്‌ മുംബൈ പൊലീസിന്റെ സൈബര്‍ സെല്‍ അറസ്‌റ്റു ചെയ്‌തത്‌. ബാങ്കിന്റെ മുംബൈ ശാഖയിലെ 25 കാരിയായ സഹപ്രവര്‍ത്തകയ്‌ക്ക്‌ ഇ-മെയില്‍ മുഖേനെ സാബു അശ്ലീല സന്ദേശം അയച്ചുവെന്നാണ്‌ കേസ്‌. വിവാഹാഭ്യര്‍ത്ഥന യുവതി തള്ളിക്കളഞ്ഞതാണ്‌ സാബുവിനെ അശ്ലീല സന്ദേശം അയക്കാന്‍ പ്രേരിപ്പിച്ചതെന്ന്‌ അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ്‌ പറയുന്നു.
സഹപ്രവര്‍ത്തകയ്‌ക്കും അവരുടെ പ്രതിശ്രുത വരനും അശ്ലീല മെയിലും സഹപ്രവര്‍ത്തകയുടെ മോര്‍ഫ്‌ ചെയ്‌ത അശ്ലീല ചിത്രങ്ങളും അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
ചെന്നൈയിലെ ഐ പി അഡ്രസ്‌ വിലയിരുത്തിയപ്പോഴാണ്‌ സാബുവിന്റെ പങ്കിനെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്‌. തുടര്‍ന്ന്‌ കഴിഞ്ഞ ബുധനാഴ്‌ച സാബുവിനെ പോലീസ്‌ അറസ്‌റ്റു ചെയ്യുകയായിരുന്നു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP