Tuesday, July 7, 2009

ഓഹരി വിപണിയില്‍ നേരിയ ഉണര്‍വ്‌

്രതീക്ഷയ്‌ക്ക്‌ വകയില്ലാതായതോടെ ബജറ്റ്‌ പ്രഖ്യാപന ദിവസം മൂക്കുകുത്തിയ ഓഹരി വിപണിയില്‍ ഇന്ന്‌ നേരിയ ഉണര്‍വ്‌ പ്രകടമായി.
ഇന്ത്യന്‍ ഓഹരി സൂചികകളായ സെന്‍സക്‌സും നിഫ്‌ടിയും ഇന്ന്‌ വളര്‍ച്ച രേഖപ്പെടുത്തി. സെന്‍സക്‌സ്‌ 127.05 പോയിന്റ്‌ ഉയര്‍ന്ന്‌ 14,1070.45 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌ടിയില്‍ 36.45 പോയിന്റ്‌ വര്‍ധനയാണുണ്ടായത്‌. 4202.15 പോയിന്റിലാണ്‌ നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്‌.
ബജറ്റില്‍ ഏറെ ്രപതീക്ഷകളര്‍പ്പിച്ച്‌, ഉയര്‍ന്നുനിന്ന ഓഹരി വിപണിയില്‍ ഇന്നലെ കാര്യമായ ഇടിവാണ്‌ സംഭാവിച്ചത്‌. ഓഹരി വിപണി പ്രതീക്ഷിച്ച കാര്യങ്ങളൊന്നും ബജറ്റ്‌ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ല.
ഉദാരവത്‌കരണവും വിദേശ സ്ഥാപനങ്ങളുടെ നേരിട്ടുള്ള ഓഹരി നിക്ഷേപവും ബറ്റില്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇതുണ്ടാവാത്തതും വിപണിക്ക്‌ ഇന്നലെ തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇന്ന്‌ വ്യാപാരം നടന്ന ഘട്ടങ്ങളില്‍ ചെറിയതോതിലാണ്‌ ഉണര്‍വ്‌ പ്രകടമായത്‌. വരും ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ വളര്‍ച്ച രേഖപ്പെടുത്താനാണ്‌ സാധ്യത.

സര്‍ക്കാര്‍ ശമ്പളംവാങ്ങുന്നത്‌ 5.07 ലക്ഷം ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ 5.07 ലക്ഷമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വെളിപ്പെടുത്തി. എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 5,07,088 ജീവനക്കാരാണ്‌ സംസ്ഥാനത്തുള്ളതെന്ന്‌ നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചു.

ഇവര്‍ക്ക്‌ ശമ്പളം, അലവന്‍സുകള്‍, റീ ഇംപേഴ്‌സ്‌മെന്റ്‌ എന്നീ ഇനങ്ങളിലായി സര്‍ക്കാര്‍ ചെലവിടുന്നത്‌ 765 കോടിയോളം രൂപയാണ്‌. 2007-2008 സാമ്പത്തികവര്‍ഷം 763.66 കോടിരൂപ ചെലവിട്ടിട്ടുണ്ട്‌.
കഴിഞ്ഞവര്‍ഷം വിദേശ മലയാളികള്‍ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ 10 ശതമാനം വരും ഇത്‌. 2008-2009 ല്‍ വിദേശ മലയാളികള്‍ 7130 കോടി രൂപയാണ്‌ ബാങ്കുകളില്‍ കൂടുതലായി നിക്ഷേപിച്ചത്‌.

റയാന്‍ എയറില്‍ സീറ്റ്‌ കിട്ടാത്തവര്‍ക്ക്‌ നിന്ന്‌ യാത്രചെയ്യാം

ഡബ്ലിന്‍: ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ യാത്രാസൗകര്യം ഉറപ്പാക്കുന്ന റയാന്‍ എയര്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. വിമാനത്തില്‍ യാത്രക്കാര്‍ക്ക്‌ നിന്ന്‌ സഞ്ചരിക്കാനും അവസരമൊരുക്കാനാണ്‌ റയാന്‍ എയര്‍ അധികൃതര്‍ ഉദ്ദേശിക്കുന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിക്കാലത്തും റയാന്‍ എയറില്‍ യാത്രചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ്‌ ഇത്തരമൊരു സാധ്യത കമ്പനി പരിഗണിക്കുന്നതെന്ന്‌ ചീഫ്‌ എക്‌സിക്യുട്ടിവ്‌ മൈക്കല്‍ ഒ`ലീറി അറിയിച്ചു. കഴിഞ്ഞ ജൂണില്‍ 2008 ജൂണിനെ അപേക്ഷിച്ച്‌ 13 ശതമാനം യാത്രക്കാരാണ്‌ റയാന്‍ എയറിന്റെ സേവനം ഉപയോഗിച്ചത്‌. ഏകദേശം ആറ്‌ മില്ല്യണ്‍ യാത്രക്കാര്‍ കഴിഞ്ഞമാസം റയാന്‍ എയറില്‍ വിമനയാത്ര നടത്തി. നിന്ന്‌ യാത്രചെയ്യുന്നവര്‍ക്കായി വിമാനത്തില്‍ പ്രത്യേകം സ്ഥലം ഒരുക്കാനാണ്‌ കമ്പനി ഉദ്ദേശിക്കുന്നത്‌.

ഭക്ഷണ സംഭരണം ടോയ്‌ലറ്റില്‍ സ്വീഡനില്‍ 61 പിസാസെന്ററുകള്‍ അടപ്പിച്ചു

ഹാംസ്‌റ്റാഡ്‌: സ്വീഡനിലെ പിസാ സെന്ററുകളില്‍ ബഹുഭൂരിപക്ഷവും വൃത്തിഹീനമായവയാണെന്ന്‌ റിപ്പോര്‍ട്ട്‌. ഹാംസ്‌റ്റാഡില്‍ ഫുഡ്‌ സേഫ്‌ടി അതോറിട്ടി നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്‌.

ഇവിടെ അതോറിട്ടി പരിശോധന നടത്തിയ 70 പിസാ സെന്ററുകളില്‍ 61 ഉം വൃത്തിസംബന്ധിച്ച കുറഞ്ഞ മാര്‍ഗനിര്‍േദ്ദശങ്ങള്‍പോലും പാലിക്കുന്നില്ലെന്നാണ്‌ കണ്ടെത്തിയത്‌.
പരിശോധനയില്‍ കണ്ടത്തിയവ തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നുവെന്ന്‌ ഫുഡ്‌ സേഫ്‌ടി ഇന്‍സ്‌പെക്ടര്‍ അള്‍റികാ സെഡര്‍ബര്‍ഗ്‌ പറഞ്ഞു. എതായാലും ഈ 61 സെന്ററുകളും അടച്ചുപൂട്ടിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്‌.
പരിശോധനക്ക്‌ എത്തിയ ഉദ്യോഗസ്ഥര്‍ കുടുതല്‍ ഞെട്ടിയത്‌ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന സ്‌റ്റോര്‍ റൂം കണ്ടപ്പോഴാണ്‌.
മനുഷ്യര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കക്കൂസില്‍ ആഹാര സാമഗ്രികള്‍ സൂക്ഷിച്ചുവച്ച റസ്‌റ്റോറന്റുകാര്‍ ഒട്ടും കുറവായിരുന്നില്ല. കൈ കഴുകാനുള്ള വെള്ളം പോലും പലയിടത്തും ഉണ്ടായിരുന്നില്ല. 19 റസ്‌റ്റോറന്റുകളില്‍ കെ കഴുകുന്നതിന്‌ വാഷ്‌ബെയ്‌സിനോ സോപ്പോ കൈ തുടയ്‌ക്കാനുള്ള പേപ്പര്‍ ടവലോ പോലും ഉണ്ടായിരുന്നില്ല.
മിന്നല്‍ പരിശോധനയുടെ ഞെട്ടല്‍ അധികൃതര്‍ക്ക്‌ ഇനിയും മാറിയിട്ടില്ല. രാജ്യവ്യാപകമായി ഇത്തരം മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിനെക്കുറിച്ച ആലോചിക്കുകയാണ്‌ അധികൃതരിപ്പോള്‍.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP