സര്‍ക്കാര്‍ ശമ്പളംവാങ്ങുന്നത് 5.07 ലക്ഷം ജീവനക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍ 5.07 ലക്ഷമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെളിപ്പെടുത്തി. എയ്‌ഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 5,07,088 ജീവനക്കാരാണ് സംസ്ഥാനത്തുള്ളതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഇവര്‍ക്ക് ശമ്പളം, അലവന്‍സുകള്‍, റീ ഇംപേഴ്‌സ്‌മെന്റ് എന്നീ ഇനങ്ങളിലായി സര്‍ക്കാര്‍ ചെലവിടുന്നത് 765 കോടിയോളം രൂപയാണ്. 2007-2008 സാമ്പത്തികവര്‍ഷം 763.66 കോടിരൂപ ചെലവിട്ടിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം വിദേശ മലയാളികള്‍ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ 10 ശതമാനം വരും ഇത്. 2008-2009 ല്‍ വിദേശ മലയാളികള്‍ 7130 കോടി രൂപയാണ് ബാങ്കുകളില്‍ കൂടുതലായി നിക്ഷേപിച്ചത്.
0 comments:
Post a Comment