ഭക്ഷണ സംഭരണം ടോയ്‌ലറ്റില്‍ സ്വീഡനില്‍ 61 പിസാസെന്ററുകള്‍ അടപ്പിച്ചു
ഹാംസ്‌റ്റാഡ്: സ്വീഡനിലെ പിസാ സെന്ററുകളില്‍ ബഹുഭൂരിപക്ഷവും വൃത്തിഹീനമായവയാണെന്ന് റിപ്പോര്‍ട്ട്. ഹാംസ്‌റ്റാഡില്‍ ഫുഡ് സേഫ്‌ടി അതോറിട്ടി നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്.
ഇവിടെ അതോറിട്ടി പരിശോധന നടത്തിയ 70 പിസാ സെന്ററുകളില്‍ 61 ഉം വൃത്തിസംബന്ധിച്ച കുറഞ്ഞ മാര്‍ഗനിര്‍േദ്ദശങ്ങള്‍പോലും പാലിക്കുന്നില്ലെന്നാണ് കണ്ടെത്തിയത്.
പരിശോധനയില്‍ കണ്ടത്തിയവ തീര്‍ത്തും ഞെട്ടിക്കുന്നതായിരുന്നുവെന്ന് ഫുഡ് സേഫ്‌ടി ഇന്‍സ്‌പെക്ടര്‍ അള്‍റികാ സെഡര്‍ബര്‍ഗ് പറഞ്ഞു. എതായാലും ഈ 61 സെന്ററുകളും അടച്ചുപൂട്ടിച്ചുകഴിഞ്ഞു. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.
പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥര്‍ കുടുതല്‍ ഞെട്ടിയത് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്ന സ്‌റ്റോര്‍ റൂം കണ്ടപ്പോഴാണ്.

മനുഷ്യര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കക്കൂസില്‍ ആഹാര സാമഗ്രികള്‍ സൂക്ഷിച്ചുവച്ച റസ്‌റ്റോറന്റുകാര്‍ ഒട്ടും കുറവായിരുന്നില്ല. കൈ കഴുകാനുള്ള വെള്ളം പോലും പലയിടത്തും ഉണ്ടായിരുന്നില്ല. 19 റസ്‌റ്റോറന്റുകളില്‍ കെ കഴുകുന്നതിന് വാഷ്‌ബെയ്‌സിനോ സോപ്പോ കൈ തുടയ്‌ക്കാനുള്ള പേപ്പര്‍ ടവലോ പോലും ഉണ്ടായിരുന്നില്ല.
മിന്നല്‍ പരിശോധനയുടെ ഞെട്ടല്‍ അധികൃതര്‍ക്ക് ഇനിയും മാറിയിട്ടില്ല. രാജ്യവ്യാപകമായി ഇത്തരം മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിനെക്കുറിച്ച ആലോചിക്കുകയാണ് അധികൃതരിപ്പോള്‍.
മിന്നല്‍ പരിശോധനയുടെ ഞെട്ടല്‍ അധികൃതര്‍ക്ക് ഇനിയും മാറിയിട്ടില്ല. രാജ്യവ്യാപകമായി ഇത്തരം മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിനെക്കുറിച്ച ആലോചിക്കുകയാണ് അധികൃതരിപ്പോള്‍.
0 comments:
Post a Comment