മുകുന്ദന്‍ എഴുത്തച്ഛനേയും തള്ളിപ്പറയും: പത്മനാഭന്‍
കണ്ണൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് എം മുകുന്ദന്‍ തുഞ്ചത്തെഴുത്തച്‌ഛനെയും തള്ളിപ്പറയുമെന്ന് കഥാകൃത്ത് ടി പത്മനാഭന്‍. അക്കാദമിയിലുണ്ടായിരുന്ന ശ്രീപത്മനാഭ പുരസ്‌ക്കാരം എടുത്തു കളഞ്ഞതിനെപ്പറ്റി എം. മുകുന്ദന്‍ പറഞ്ഞത് അത് സെക്കുലറല്ല എന്നാണ്. ഭൂമിയിലെ ദൈവങ്ങളായ ബ്രാഹ്‌മണരുടെ കാലു പിടിച്ച് എഴുതിയ ആളാണ് എഴുത്തച്‌ഛന്‍. അതു സെക്കുലറായിരുന്നോ? അപ്പോള്‍ എഴുത്തച്‌ഛനെ വരെ തള്ളിപ്പറയില്ലേ മുകുന്ദന്‍?
ഭക്‌തി പ്രസ്‌ഥാന കാലത്ത് ഇന്ത്യയില്‍ ഒരേ പോലെ ചിന്തിച്ച കവികളുണ്ടായിരുന്നു. അവര്‍ അവരുടെ ഭാഷയെ സമ്പന്നമാക്കിയിരുന്നു. മുകുന്ദന്‍ പറഞ്ഞതിന് അപ്പോള്‍ എന്താണ് അര്‍ഥം.
ഇന്നത്തെ കാലഘട്ടം ക്വട്ടേഷന്‍ മാഫിയകളുടെ കാലമാണ്. രാഷ്‌ട്രീയത്തിലും
പൊതുജീവിതത്തിലും മാത്രമല്ല സാഹിത്യത്തിലും ഇത്തരം സംഘങ്ങള്‍ വിലസുന്നുണ്ട്. നമ്മുടെ ഭാഷയും സംസ്‌ക്കാരവും സാഹിത്യവുമെല്ലാം നശിച്ചുകൊണ്ടിരിക്കുന്നു.
മഹാരഥന്‍മാരായവര്‍ പഠിച്ചിരുന്ന കേരള യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് പഠിപ്പിക്കുന്നത് നളിനി ജമീലയുടെ ആത്മകഥയാണ്. ഇതിലെ സത്യങ്ങള്‍ പിന്‍തുടരാനും അധ്യാപകര്‍ പഠിപ്പിക്കുന്നു. സംസ്‌ക്കാരത്തിന്റെ ദുരന്തമാണ് ഇവിടെ കാണുന്നതെന്നും പത്‌മനാഭന്‍ പറഞ്ഞു.
0 comments:
Post a Comment