ഓഹരിവിപണിയില്‍ വളര്‍ച്ച
മുംബൈ: നഷ്ടത്തില്‍ വിപണനം തുടങ്ങിയ മുംബൈ ഓഹരി സുചിക ഒടുവില്‍ മനട്ടം കൊയ്‌തു. 215 പോയിന്റ് നേട്ടത്തോടെ 15227 പോയിന്റിലാണ് സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 126 പോയിന്റുവരെ പിന്നോക്കം പോയശേഷമായിരുന്നു ഈ തിരിച്ചുവരവ്.
ദേശീയ ഓഹരി സൂചികയായ നിഫ്‌ടിയിലും നേട്ടമുണ്ടായി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ നിഫ്‌ടി 73 പോയിന്റ് ഉയര്‍ന്ന് 4527 പോയിന്റില്‍ എത്തിയിരുന്നു.
റിയാല്‍ട്ടി, ഓട്ടോ, ബാങ്കിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഊര്‍ജം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇതാണ് വിപിണയില്‍ ഉണര്‍വുണ്ടാക്കിയത്.
റിലയന്‍സ്, ഇന്‍ഫോസിസ്, ഐ സി ഐ സി ഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, എച്ച് ഡി എഫ് സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒ എന്‍ ജി സി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്‌തു.
0 comments:
Post a Comment