ഓഹരി വിപണയില്‍ വില്‌പന സമ്മര്‍ദ്ദം
മുംബൈ: കടുത്ത വില്‍പന സമ്മര്‍ദ്ദം ഓഹരി വിലയെ വീണ്ടും 15,000 നു താഴെ എത്തിച്ചു. 15079 പോയിന്റില്‍ വിലപന ആരംഭിച്ച ബോംബേ ഓഹരി സൂചിക സെന്‍സെക്‌സ് 14809.64 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്‌ടം 225.62 പോയിന്റ്. ഒരുഘട്ടത്തില്‍ 14684 പോയിന്റുവരെ സൂചിക താണിരുന്നു.
ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 64.8 പോയിന്റ് കുറഞ്ഞ് 4394.10 ലാണ് വ്യാപരം അവസാനിപ്പിച്ചത്. ആഗോള വിപണികളില്‍, പ്രത്യേകിച്ച് ചൈനീസ് വിപണിയില്‍ നിലനില്‍ക്കുന്ന വില്‍പന സമ്മര്‍ദമാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചത്. എല്ലാ വിഭാഗം ഓഹരികളിലും വിലയിടിവുണ്ടായി. ചെറുകിട വിഭാഗം അര ശതമാനവും ഇടത്തരം വിഭാഗം ഒരു ശതമാനത്തിലധികവും കുറഞ്ഞു. ബോംബെ ഓഹരിവിപണിയില്‍ ആകെ വ്യാപാരം നടന്ന 2713 ഓഹരികളില്‍ 1490 എണ്ണത്തിന്റെ വിലയിടിഞ്ഞു.
എണ്ണ-പ്രകൃതിവാതക, ലോഹം, ഓട്ടോ വിഭാഗം ഓഹരികളാണ് ഏറ്റവുമധികം നഷ്‌ടം നേരിട്ടത്.
0 comments:
Post a Comment