ന്യൂനപക്ഷ അവകാശ സംരക്ഷണത്തിന് തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും
ന്യൂഡല്‍ഹി: ന്യൂനപക്ഷവിഭാഗങ്ങളുടെ താല്‌പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ തുല്യാവകാശ കമ്മീഷന്‍ രൂപീകരിക്കും. രാജ്യത്തൊട്ടാകെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വിവേചനവും മറ്റും പരിഹരിക്കാന്‍ കമ്മിഷന്‍ രൂപീകരണത്തിലൂടെ കഴിയുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത പാര്‍ലമന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട് രൂപം അവതരിപ്പിക്കും.
മുസ്ലീം സ്‌ത്രീകളുടെ ക്ഷേമത്തിനായി സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷീദ് പറഞ്ഞു. സുഭാഷിണി അലിയുടെ നേതൃത്വത്തില്‍ എത്തിയ ഡെമോക്രാറ്റിക് വുമണ്‍സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ചനടത്തുകയായിരുന്നു മന്ത്രി സല്‍മാന്‍. എഴുപത്തിഅയ്യായിരത്തിലേറെ പേര്‍ ഒപ്പിട്ട അവകാശപത്രിക പ്രതിനിധികള്‍ മന്ത്രിക്ക് കൈമാറി.
0 comments:
Post a Comment