അതിവേഗ റോഡ് ഇല്ല; റയില്‍പാതയ്‌ക്ക് സാധ്യതാപഠനം നടത്തും
തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ സൗഹൃദ റയില്‍ പാതയെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ കെ എസ് ഐ ഡി സിയെ ചുമതലപ്പെടുത്തിയതായി വ്യവസായ മന്ത്രി എളമരം കരീം അറിയിച്ചു. ട്രിവാന്‍ഡ്രം മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയി. സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള പാതയ്‌ക്ക് സമാന്തരമായിട്ടായിരിക്കും പുതിയ അതിവേഗ സൗഹൃദ പാത വരിക. അതിവേഗ റോഡ് നിര്‍മിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടാണ് റയില്‍പാതയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതിന് ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാവില്ല.
വ്യവസായങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് ഉള്ളവ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കും. ഏതെങ്കിലും വിധത്തി. വീടുകള്‍ ഒഴിപ്പിക്കുന്ന സ്ഥിതി വന്നാല്‍ മതിയായ പുനരധിവാസം ഉറപ്പാക്കും. സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്കൊപ്പം ഭൂമി ഏറ്റെടുത്തിട്ടുള്ളത് ഇത്തരത്തിലാണ്.
സ്‌മാര്‍ട്ട്‌സിറ്റി, സൈബര്‍ സിറ്റി തുടങ്ങിയ ബൃഹത് പദ്ധതികള്‍ എത്രയും വേഗം ആരംഭിക്കും. അടിക്കടിയുണ്ടാകുന്ന വിവാദങ്ങള്‍ വ്യവസായ വികസനത്തെ ഏറെ പുറകോട്ടടിക്കുന്നു. വിവാദങ്ങളിലൂടെ പല പദ്ധതികളും ആവശ്യമില്ലാത്ത കാലതാമസത്തിലേയ്‌ക്കാണ് പോകുന്നത്. വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതിനു മുമ്പ് നിജസ്ഥ്‌തി അന്വേഷിച്ചറിയണമെന്നും എളമരം കരീം പറഞ്ഞു.
0 comments:
Post a Comment