പ്രഫഷണല്‍ കോഴ്‌സില്‍ ഏകീകൃത പൊതുപ്രവേശന പരീക്ഷ സാധ്യമാക്കും: കപില്‍ സിബല്‍
ന്യൂഡല്ഹി: മെഡിക്കല്‍, എന്‍ജിനീയറിംഗ് പോലുള്ള പ്രഫഷണല്‍ കോഴ്‌സുകളില്‍ രാജ്യത്തൊട്ടാകെ ഏകീകൃത പൊതു പ്രവേശന പരീക്ഷ നടത്താനാവുമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകളും കണക്കും സയന്‍സും ഒരേ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ ഉറപ്പുവരുത്താനും ഇതിലൂടെ കഴിയും.
സി ബി എസ് ഇ സ്‌കൂളുകളി. അടുത്ത അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസ് പരീക്ഷയ്‌ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. പത്താം ക്ലാസ് പരീക്ഷ ഓപ്‌ഷണല്‍ ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം അറിവിന്റെ സ്വീകര്‍ത്താക്കളാണ് ഇന്ത്യ. ഈ നിലയി.നി-ും അറിവിന്റെ ഉത്‌പാദകര്‍ എന്ന നിലയിലേക്ക് ഇന്ത്യയെ മാറ്റുന്ന തരത്തിലാണ് വിദ്യാഭ്യാസമേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഉേദ്ദശിക്കുന്നത്.
രാജ്യത്തൊട്ടാകെ 41 വിദ്യാഭ്യാസ ബോര്‍ഡുകളാണുള്ളത്. ഒരു സംസ്ഥാനത്തിന് നാല് ബോര്‍ഡ് വേണ്ടതുണ്ടോ. തടസങ്ങള്‍ മാറ്റി നമ്മുടെ കുട്ടികളെ ഭാവി സുഗമമാക്കണം.
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇടുങ്ങിയ മനസ്ഥിതിയോടെയുള്ളതാണ്. ക്ലാസ് മുറിയിലെ നാല് ചുമരുകള്‍ക്കുള്ളില്‍ പഠിപ്പിക്കുന്നതും ഈ ചുമരുകള്‍ എപ്പോഴെങ്കിലും തകര്‍ന്നാല്‍ കാണുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
0 comments:
Post a Comment