ജഡ്‌ജസ് എന്‍ക്വയറി ബില്‍ അടുത്ത സമ്മേളനത്തില്‍
ന്യൂഡല്‍ഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരം വെളിപ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ പുതിയ പേരില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. നേരത്തെ രാജ്യസഭയില്‍ ഈ ബില്‍ അവതരിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരുന്നു.
ജഡ്‌ജസ് എന്‍ക്വയറി ബില്‍ എന്ന പേരില്‍ പുതിയ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ജഡ്‌ജിമാരുടെ പെരുമാറ്റദൂഷ്യത്തിനെതിരെ നടപടിയെടുക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലുണ്ടാവും എന്നാണ് സൂചന.
ഇപ്പോള്‍ നിലവിലുള്ള 1968 ലെ ജഡ്‌ജസ് ഇന്‍ക്വയറി ആക്‌ടില്‍ ഇംപീച്ച്‌മെന്റ് നടപടിക്രമം മാത്രമേ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളൂ. ജഡ്‌ജിമാര്‍ക്കെതിരായ മറ്റ് കേസുകളോ പരാതികളോ കൈകാര്യം ചെയ്യാന്‍ ഇത് സഹായകരമല്ല. സ്വാതന്ത്ര്യത്തിനുശേഷം ജുഡിഷ്യല്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടില്ല. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ ബില്‍.
0 comments:
Post a Comment