പ്രസാര്‍ ഭാരതി സി ഇ ഒയ്‌ക്ക് എക്‌സിക്യുട്ടീവ് അധികാരങ്ങള്‍ തിരിച്ചുനല്‍കി
ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എസ് ലാലിയുടെ എക്‌സിക്യുട്ടീവ് അധികാരങ്ങള്‍ സുപ്രീംകോടതി പുനസ്ഥാപിച്ചു. നേരത്തേ ഡല്‍ഹി ഹൈക്കോടതി എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ ലാലിയില്‍നിന്നും എടുത്തുകളഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്‌ത് ലാലി സമര്‍പ്പിച്ച ഹര്‍ജിയി. ചീഫ് ജസ്റ്റീസ് ബാലകൃഷ്‌ണന്‍ തലവനായിട്ടുള്ള സുപ്രീം കോടതി ബഞ്ചാണ് അനുകൂല ഉത്തരവ് പുറപ്പൈടുവിച്ചത്.
കഴിഞ്ഞ ജൂലായ് 27 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവു പ്രകാരം പ്രസാര്‍ഭാരതിയുടെ ദൈനം ദിനപ്രവര്‍ത്തനങ്ങള്‍ ഒരു മൂന്നംഗ കമ്മിറ്റിയുടെ മേ.നോട്ടത്തി. നിര്‍വഹിക്കപ്പെടണമെന്നായിരുന്നു. സി ഇ ഒ, ധനകാര്യ അംഗം, പേഴ്‌സണല്‍ വിഭാഗത്തിലെ ഒരു അംഗം എന്നിവരെയാണ് കമ്മിറ്റിയില്‍ നിശ്ചയിച്ചിരുന്നത്.
അതേസമയം പ്രസാര്‍ഭാരതിയില്‍ നടന്നുവെന്ന് പറയപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ കാര്യത്തില്‍ സുപ്രീംകോടതി ഇടപെട്ടിട്ടില്ല. ആറ് ആഴ്‌ചകള്‍ക്കുള്ളി. പ്രസാര്‍ ഭാരതിയില്‍ പ്രത്യേക ഓഡിറ്റിംഗും സെന്‍ട്രല്‍ വിജിലിന്‍സ് അന്വേഷണവും പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രസാര്‍ഭാരതി ബോര്‍ഡ് മീറ്റിംഗ് നടക്കുമ്പോള്‍ ആ രംഗങ്ങള്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്‌ജി ജെ പി സിംഗിന്റെ സാന്നിദ്ധ്യത്തില്‍ വീഡിയോയി. പകര്‍ത്തണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും സുപ്രീം കോടതി തള്ളിക്കളഞ്ഞു.
0 comments:
Post a Comment