വിശ്വാസവോട്ട്: കോണ്‍ഗ്രസിനെ തുണച്ചത് ചരിത്രപരമായ വിഡ്‌ഢിത്തമെന്ന് സമാജ്‌വാദി
ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരിനെ വിശ്വാസ േവാട്ടെടുപ്പ് വേളയില്‍ പിന്തുണച്ചത് ചരിതത്രപരമായ വിഡ്‌ഢിത്തമായിരുന്നെന്ന് സമാജ്‌വാദി പാര്‍ട്ടി. അന്ന് അവരെ സഹായിച്ച തങ്ങളോട് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് മോശമായാണ് പെരുമാറിയതെന്ന് എസ് പി ജനറല്‍ സെക്രട്ടറി അമര്‍സിംഗ് കുറ്റപ്പെടുത്തി.
അന്ന് യു പി എയെ സഹായിച്ചതില്‍ പാര്‍ട്ടിക്ക് ഇപ്പോള്‍ സന്തോഷമില്ലെന്നും അമര്‍സിംഗ് പറഞ്ഞു. അന്ന് യു പി എയെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍പോലും തനിക്കെതിരെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്ന സമയത്താണ് എസ് പി പിന്തുണ നല്‍കിയത്. നിരവധി സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട സമയമായിരുന്നു അത്. പക്ഷേ പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരം കൈയില്‍കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് പഴയതെല്ലാം മറന്നു.
വിശ്വാസവോട്ടെടുപ്പില്‍ യു പി എയെ പിന്തുണച്ച എസ് പി അംഗങ്ങളോട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഒരു നന്ദി പോലും പറഞ്ഞില്ല. അവസരവാദപരമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ എസ് പി ഒരു ദുര്‍ബല പാര്‍ട്ടിയാണെന്നാണ് അവര്‍ കരുതുന്നത്. പക്ഷേ, ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിതി വീണ്ടും മാറുമെന്നും അമര്‍സിംഗ് ഓര്‍മിപ്പിച്ചു.
0 comments:
Post a Comment