കോറോസോണ്‍ അക്വിനോ അന്തരിച്ചു
മനില: ഫിലിപ്പൈന്‍സ് മുന്‍ പ്രസിഡന്റ് കോറോസോണ്‍ അക്വിനോ (76) അന്തരിച്ചു. ഇന്നു രാവിലെ പ്രാദേശിക സമയം 3.18 ന് ആയിരുന്നു അന്ത്യം. അര്‍ബുദബാധയെത്തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. രോഗം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബാധിച്ചതിനാല്‍ ജൂണില്‍ മനിലയിലെ മക്കാത്തി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
1986- 92 കാലഘട്ടത്തില്‍ ഫിലിപ്പൈന്‍സിന്റെ പ്രസിഡന്റായിരുന്നു അക്വിനോ. ജനാധിപത്യത്തിനു വേണ്ടി ഒട്ടേറെ പോരാട്ടങ്ങള്‍ നടത്തിയ അക്വിനോ കോരി എന്ന ഓമനപേരിലാണ് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. പ്രതിപക്ഷനേതാവായിരുന്ന ഭര്‍ത്താവ് ബെനിഞ്ഞോ അക്വിനോ 1983 ല്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അതുവരെ വീട്ടമ്മയായി ഒതുങ്ങിക്കഴിഞ്ഞിരുന്ന കോറോസോണ്‍ അക്വിനോ രാഷ്‌ട്രീയരംഗത്തെത്തുന്നത്.
രണ്ടു ദശാബ്‌ദം ഫിലിപ്പിന്‍സിനെ അടക്കിവാണ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മര്‍ക്കോസിനെയും ഭാര്യ ഇമല്‍ഡയെയും പുറത്താക്കാന്‍ കോറോസോണ്‍ അക്വിനോ ധീരമായ നേതൃത്വം നല്‍കി. 1986 ഫ്രെബുവരി 7 ന് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച അക്വിനോ 1992 ജൂണ്‍ 30 വരെ അധികാരത്തില്‍ തുടര്‍ന്നു.
0 comments:
Post a Comment