വിമാനകമ്പനികള്‍ക്ക് പ്രത്യേക പാക്കേജ് ഇല്ല
ന്യൂഡല്‍ഹി: സ്വകാര്യ വിമാനക്കമ്പനികള്‍ക്കായി പ്രത്യേക സാമ്പത്തിക സുരക്ഷാ പദ്ധതികള്‍ അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. സ്വകാര്യവിമാന കമ്പനികള്‍ ഈമാസം 18 ന് പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ച് ചര്‍ച്ചകള്‍ക്കു തയാറാവാണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. അവര്‍ യാത്രക്കാരുടെ സൗകര്യം പരിഗണിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
വിമാനക്കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്കു പ്രയാസമുണ്ടാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ അവര്‍ക്ക് മനരിടേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
അതേ സമയം, പണിമുടക്കുമായി മുന്നോട്ടുപോകാനാണ് വിമാനകമ്പനികളുടെ തീരുമാനം. ഇത് സര്‍ക്കാരിനോ യാത്രക്കാര്‍ക്കോ എതിരെയുള്ള സമരമല്ല. മറിച്ച് തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരണമെന്ന് ജെറ്റ് എയര്‍വേസ് എം ഡി സരോജ് ദത്ത പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന വിമാന കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായമൊന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. വിമാന ഇന്ധനത്തിന്റെ നികുതി കുറയ്‌ക്കുന്നത് അടക്കമുള്ള ആവശ്യങ്ങളാണ് സ്വകാര്യ എയര്‍ലൈനുകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. 2008-09ല്‍ 10,000 കോടിയുടെ നഷ്‌ടമാണ് വ്യോമയാന മേഖലയില്‍ ഉണ്ടായത്.
0 comments:
Post a Comment