എന്‍ഡവര്‍ വിജയകരമായി വിക്ഷേപിച്ചു
വാഷിങ്‌ടണ്‍: അമേരിക്കയുടെ സ്‌പേസ് ഷട്ടില്‍ `എന്‍ഡവര്‍ ഫ്‌ളോറിഡയിലെ സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് എന്‍ഡവര്‍ യാത്രതിരിച്ചത്. രാജ്യാന്തര ബഹിരാകാശ നിലയം വികസിപ്പിക്കാനുള്ള ദൗത്യവുമായാണ് എന്‍ഡവര്‍ കുതിച്ചുയര്‍ന്നത്. നേരത്തേ അഞ്ചുതവണ എന്‍ഡവറിന്റെ വിക്ഷേപണം മാറ്റിവച്ചിരുന്നു.
ഏഴു യാത്രക്കാരുമായി എന്‍ഡവര്‍ ശനിയാഴ്‌ച രാജ്യാന്തര ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്ക് പുറപ്പെടാനിരുന്നതായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച ഉണ്ടായ ശക്‌തമായ ഇടിമിന്നലിനെ തുടര്‍ന്ന് യാത്ര ഞായറാഴ്‌ചത്തേക്കു മാറ്റി. മോശം കാലാവസ്‌ഥയെ തുടര്‍ന്ന് ഞായറാഴ്‌ചയും എന്‍ഡവറിന്റെ വിക്ഷേപണം സാധ്യമായില്ല.
ഇന്ധന ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്നാണ് ആദ്യം രണ്ടുതവണ എന്‍ഡവറിന്റെ യാത്ര മാറ്റിവച്ച്‌ത്. ഇതു പരിഹരിച്ച ശേഷമാണ് ശനിയാഴ്‌ച എന്‍ഡവര്‍ വിക്ഷേപിക്കാനൊരുങ്ങിയത്.
16 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രാ ദൗത്യത്തില്‍ അഞ്ചു ബഹിരാകാശ നടത്തങ്ങളാണ് പദ്ധതിയിട്ടിരിക്കുന്നത്. ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സിയുടെ കിബോ ലബോറട്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് യാത്രാ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
0 comments:
Post a Comment