രണ്ട് ദിവസത്തിനുശേഷം ഓഹരി വിപണി വീണ്ടും താഴേക്ക്
പ്രതീക്ഷയോടെ തുടങ്ങിയ ഓഹരി വിപണി ഒടുവില്‍ താഴോട്ടുള്ള വളര്‍ച്ച രേഖപ്പടുത്തിയാണ് ഇന്ന് അവസാനിച്ചത്. കച്ചവടത്തിന്റെ അവസാന മണിക്കൂറുകളില്‍ കടുത്തവില്‍പ്പന സമ്മര്‍ദ്ദംകൂടിയുണ്ടായതോടെ ബോംബേ ഓഹരി സൂചികയായ സെന്‍സെക്‌സ് മൂന്ന് പോയിന്റ് ഇടിഞ്ഞ് 14,025 പോയിന്റിലും ദേശീയ ഓഹരി സൂചികയായ നിഫ്‌ടി രണ്ട് പോയിന്റ് ഇടിഞ്ഞ് 4,231 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും ഇതേ പ്രവണതയായിരിക്കും വിപണിയില്‍ നിഴലിക്കുകയെന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ കുതിപ്പിന്റെ ആശ്വാസത്തിലാണ് രാവിലെ വിപണി ആരംഭിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നത് സംബന്ധിച്ച തീരുമാനമടങ്ങുന്ന കരട് രേഖ രണ്ട് ദിവസത്തിനകം പുറത്തിറങ്ങുമെന്ന വാര്‍ത്തകളാണ് വിപണിക്ക് രാവിലെ ഉത്തേജനം നല്‍കിയത്. വാങ്ങല്‍ വര്‍ധിച്ചതോടെ വിപണിയില്‍ സൂചിക ഉയരുകയും ചെയ്‌തു.
എന്നാല്‍ ഏതൊക്കെ കമ്പനികളുടെ എത്രയൊക്കെ ഓഹരി വില്‍ക്കുമെന്നത് സംബന്ധിച്ച വിവരങ്ങള്‍ ഘട്ടം ഘട്ടമായേ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടൂവെന്ന വാര്‍ത്തയും തൊട്ടുപിറകേയെത്തി. ഇതിനൊപ്പം വില്‍പ്പനസമ്മര്‍ദ്ദവും വര്‍ധിച്ചതോടെ സൂചിക താഴേക്ക് നീളുകയായിരുന്നു.
0 comments:
Post a Comment