നൈജീരിയന്‍ വനിത ലോട്ടറിയടിച്ച 20,000 ഡോളര്‍ ഭിക്ഷക്കാരിക്കു നല്‍കി
ലാഗോസ്: 20,000 ഡോളര്‍ ലോട്ടറി സമ്മാനം ലഭിച്ച നൈജീരിയന്‍ വനിത അത് ഭിക്ഷക്കാരിക്ക് നല്‍കി. ലോട്ടറിയില്‍ നറുക്കുവീണത് തനിക്കാണെന്ന് അറിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ടിക്കറ്റ് ഭിക്ഷക്കാരിക്ക് നല്‍കിയത്.
ലാഗോസ് സ്വദേശിയായ 46 കാരി റോസ്‌മേരി ഒബിയാക്കോറാണ് രാജ്യത്തെ നാഷണല്‍ ലോട്ടറിയില്‍ സമ്മാന ജേതാവായത്. മൂന്ന് മില്ല്യന്‍ നൈറ (നൈജീരിയന്‍ കറന്‍സി) യാണ് ഒന്നാം സമ്മാനം.
സമ്മാനവിവരം അറിഞ്ഞപ്പോള്‍തന്നെ പണം ഭിക്ഷക്കാര്‍ക്ക് നല്‍കുമെന്ന് റോസ്‌മേരി പ്രാദേശിക ചാനലുകളിലൂടെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് നിരവധി ഭിക്ഷക്കാര്‍ റോസ്‌മേരിയെ തേടിയെത്തിയെങ്കിലും അതില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി ഭിക്ഷാടനത്തിനിറങ്ങേണ്ടിവന്ന യുവതിയെയാണ് ഭാഗ്യം കടാക്ഷിച്ചത്.
ലോട്ടറിയിലൂടെ ലഭിച്ച പണം തന്നെ ഭയപ്പെടുത്തിയതായി റോസ്‌മേരി പറയുന്നു. ലോട്ടറിയിലൂടെ പെട്ടെന്നു പണക്കാരായവര്‍ പലരും പിന്നീട് ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ താന്‍ ഒരുക്കമല്ലെന്നും റോസ്‌മേരി പറഞ്ഞു.
ഏതായാലും സമ്മാനത്തുക ലഭിച്ച ഭിക്ഷക്കാരി അതില്‍ കുറച്ചുതുക മറ്റ് ഭിക്ഷക്കാര്‍ക്കും പകുത്തുനല്‍കാന്‍ തയ്യാറായിട്ടുണ്ട്. ബാക്കി തുകകൊണ്ട് ലാഗോസില്‍ ഒരു ഭക്ഷണശാല തുറക്കണമെന്നാണ് അവരുടെ ആഗ്രഹം.
2 comments:
ലോട്ടറിയിലൂടെ പെട്ടെന്നു പണക്കാരായവര്‍ പലരും പിന്നീട് ജീവിതത്തില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്ന നിരവധി കഥകള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടാന്‍ താന്‍ ഒരുക്കമല്ലെന്നും റോസ്‌മേരി പറഞ്ഞു................
ഭിക്ഷക്കാരി ഭാവിയില്‍ കഷ്ടപ്പെടട്ടെ എന്നാണോ റോസ്മേരി കരുതിയത്!
അങ്ങനെയെങ്കിൽ എന്തിനവർ ലോട്ടറി ടിക്കറ്റ് വാങ്ങി?
Post a Comment