ബഹിരാകാശ ഇന്‍സ്‌റ്റിറ്റിയൂട്ട് 25 ന് ഉദ്‌ഘാടനം
തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് ടെക്‌നോളജിയുടെ (ഐ ഐ എസ് ടി) തിരുവനന്തപുരത്തെ കാമ്പസ് 25ന് രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണ് ഉദ്‌ഘാടനം നിര്‍വഹിക്കുന്നത്.
ടെലി ലിങ്ക് സംവിധാനം വഴിയാണ് ഉദ്‌ഘാടനം.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉദ്‌ഘാടനം നിര്‍വഹിക്കുമ്പോള്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വലിയ മലയിലെ കാമ്പസില്‍ ചടങ്ങിന് സാക്ഷിയാകും. വലിയ മലയിലെ കാമ്പസില്‍ ലൈബ്രറികള്‍, റിസര്‍ച്ച് ലാബുകള്‍, കമ്പ്യൂട്ടര്‍ ലാബുകള്‍, അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, സ്‌പോര്‍ട്‌സ് കോപ്ലക്‌സ്, ആശുപത്രി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പൊന്‍മുടി അപ്പര്‍ സാനിറ്റോറിയത്തില്‍ വാനനിരീക്ഷണ കേന്ദ്രവും ആരംഭിക്കും. ബഹിരാകാശ രംഗത്തെ ആധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പഠന സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്.
ഏവിയോണിക് എഞ്ചിനീയറിംഗ്, എയ്‌റോസ്‌പെയിസ് എഞ്ചിനീയറിംഗ്, ഫിസിക്കല്‍ സയന്‍സ് എന്നിവയില്‍ ബി ടെക്കും,സോഫ്‌റ്റ് കംമ്പ്യൂട്ടിംഗ്, ആര്‍ എഫ് ആന്‍ഡ് മൈക്രോവേവ് കമ്മ്യൂണിക്കേഷന്‍, അപ്ലൈഡ് ആന്‍ഡ് അഡാപ്‌റ്റീവ് ഒബ്‌റ്റിക്‌സ് എന്നിവയില്‍ എം ടെക് എന്നീ കോഴ്‌സുകളാണ് ഇന്‍സ്റ്റിറ്റിയൂട്ടിലുള്ളത്. അസ്‌ട്രോണമി, അസ്‌ട്രോഫിസിക്‌സ്, റിമോട്ട് സെന്‍സറിംഗ് എന്നിവയിലും കോഴ്‌സുകള്‍ ഉണ്ടാകും.
1 comments:
ഹോ! ആശ്വാസം .
Post a Comment