സാം പ്രിട്രോഡ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമാകുന്നുപിട്രോഡ
പിട്രോഡ എയര്‍ ഇന്ത്യയുടെ ഡയറക്ടറാവും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലിഫോണ്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സാം പിട്രോഡ വീണ്ടും സജീവമാകുന്നു. മുന്‍്രപധാനമന്ത്രി രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന പിട്രോഡയുടെ പുതിയവേഷം വ്യോമയാന, റയില്‍വേ മേഖലകളിലാണ്.
രാഷ്‌ട്രീയ വിവാദങ്ങളെതുടര്‍ന്ന് രണ്ട് ദശകം മുമ്പാണ് ഇന്ത്യയിലെ സേവനം പിട്രോഡ മതിയാക്കിയത്.എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ബോര്‍ഡ് അംഗമായാവും പിട്രോയുടെ മടങ്ങിവരവ്. ഇതിനുള്ള എയര്‍ ഇന്ത്യയുടെ ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്.
നഷ്ടത്തിലായ എയര്‍ ഇന്ത്യയെ കരകയറ്റുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കലാവും പിട്രോഡയെ കാത്തിരിക്കുന്ന ചുമതല. പ്രമുഖ ഐ ടി കമ്പനിയായ ടി സി എല്ലിന്റെ സി ഇ ഒ രാമദുരൈയും എയര്‍ ഇന്ത്യയുടെ സ്വതന്ത്ര ഡയറക്ടര്‍ ആയേക്കുമെന്നും സൂചനയുണ്ട്. ഓഹരി വിറ്റഴിക്കല്‍, ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കല്‍, സി ഇ ഒയെ നിയമിക്കാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കല്‍ തുടങ്ങിയ നടപടികളും എയര്‍ ഇന്ത്യയുടെ പരിഗണനയിലുണ്ട്.
ഒറീസയിലെ ടിലിലാഗര്‍ഹ് സ്വദേശിയായ സത്യനാരായണന്‍ ഗംഗാറാം പിട്രോഡ എന്ന സാം പിട്രോ നിലവില്‍ നാഷണല്‍ നോളജ് മിഷന്‍ ചെയര്‍മാനാണ്. ഇന്ത്യന്‍ റയില്‍വേയുടെ ഒപ്‌ടിക്കല്‍ ഫൈബര്‍ നെറ്റ് വര്‍ക്കിനെ വാണിജ്യവത്‌കരിക്കാനായി രൂപീകരിക്കുന്ന പുതിയ സമിതിയുടെ അധ്യക്ഷന്‍ ഈ അറുപത്താറുകാരന്‍ ആയിരിക്കുമെന്ന് കഴിഞ്ഞ റയില്‍വേ ബജറ്റില്‍ മന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പിട്രോഡയെ ഇന്ത്യ അറിയുന്നത്. ചിക്കോഗോയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹത്തെ രാജീവ് ഗാന്ധി ക്ഷണിച്ചുവരുത്തുകയായിരുന്നു. പിന്നീട് ഇന്ത്യകണ്ടത് ടെലിഫോണ്‍ മേഖലയിലെ വിപ്ലവമായിരുന്നു. അന്ന് ഒരുപാട് ആരോപണങ്ങളും പിട്രോഡയ്‌ക്കെതിര ഉയര്‍ന്നിരുന്നു.
വി പി സിംഗിന്റെ ഭരണകാലത്ത് ഇന്ത്യയിലെ സേവനം മതിയാക്കി ചിക്കാഗോയ്‌ക്ക മടങ്ങിയ പിട്രോഡ വീണ്ടും ഇവിടെ എത്തുന്നത് 2004 ലാണ്. ആ വര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാഹുല്‍മാന്ധിയെ സഹായിക്കാന്‍ അണിയറയില്‍ രൂപംകൊണ്ട ചെറുസംഘത്തിലെ പ്രധാനിയായിരുന്നു പിട്രോഡ.
0 comments:
Post a Comment