ഓഹരി വിപണിയില്‍ വില്‌പന സമ്മര്‍ദ്ദം
വില്‌പന സമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ നില്‍ക്കുന്നത് ഓഹരി വിപണിയില്‍ ഇന്നും ആശക്ക് വകയില്ലാതാക്കി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 12 പോയിന്റ് ഇടിഞ്ഞ് 13,757 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാല്‍ നിഫ്‌ടിയില്‍ ചെറിയ പുരോഗതിയുണ്ടായി. രണ്ട് പോയിന്റ് ഉയര്‍ന്ന് 4,080 ലാണ് നിഫ്‌ടി വ്യാപാരം അവസാനിപ്പിച്ചത്.
കടുത്ത വില്ലപന സമ്മര്‍ദ്ദമാണ് ഇന്ന് വിപണിയില്‍ നിഴലിച്ചുകണ്ടത്. നാളെയും വിപണിയിലെ അവസ്ഥയ്‌ക്ക് കാര്യമായ മാറ്റമുണ്ടാകാന്‍ ഇടയില്ലെന്നാണ് സൂചന. ആഗോള ഓഹരി വിപണിയിലെ ഇടിവും കേന്ദ്രബജറ്റ് സമ്മാനിച്ച നിരാശയുമാണ് വിപണിയിലെ ഉണര്‍വിന് തടസം നില്‍ക്കുന്ന പ്രധാന ഘടകങ്ങള്‍.
0 comments:
Post a Comment