എനിക്ക് ഇതിഹാസമാവണം: ബോള്‍ട്ട്
തനിക്ക് ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസമാവണമെന്ന് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട്. വരും തലമുറകളും തന്നെ ഓര്‍ത്തിരിക്കണം. ഈ ലക്ഷ്യമാണ് തനിക്കുള്ളത്. എന്നാല്‍ ഇതോര്‍ത്ത് ടെന്‍ഷന്‍ അടിക്കാനും തനിക്ക് താത്‌പര്യമില്ലെന്ന് ബോള്‍ട്ട് പറയുന്നു.
എന്താണ് ചെയ്യേണ്ടതെന്ന് തനിക്കറിയാം. കഠിനമായി പരിശ്രമിക്കുകയേ മാര്‍ഗമുള്ളൂ. ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയില്‍നിന്നും സര്‍ പദവി സ്വന്തമാക്കുന്നതും സ്വപ്‌നം കാണാറുണ്ട്. `സര്‍ ഉസൈന്‍ ബോള്‍ട്ട്' എന്നു കേള്‍ക്കാന്‍തന്നെ സുഖമാണ്.
മത്സരത്തിന് മുമ്പ് ഒരിക്കലും റെക്കോഡുകളെ കുറിച്ച് ഓര്‍ക്കാറില്ല. അതുകൊണ്ടുതെന്ന തന്നില്‍ സമ്മര്‍ദ്ദം ഉണ്ടാകാറുമില്ല. എന്താണ് വേണ്ടതെന്ന് തനിക്കറിയാം. അത് കൃത്യമായി നടപ്പാക്കുന്നുമുണ്ട്. ഇത്തവണ മത്സരത്തിന് മുമ്പ് വീഡിയോ ഗെയിം കളിച്ചു. അത് ശാന്തനായി ട്രാക്കിലിറങ്ങാന്‍ തന്നെ സഹായിച്ചു.
വേഗത്തില്‍ ഓടാനായി ഒരിക്കലും ഉത്തേജകം ഉപയോഗിച്ചിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ പരിശദ്ധനാണ്. ഓരോ മത്സരം കഴിയുമ്പോഴും തന്നെ പരിശോധനയ്‌ക്ക് വിധേയമാക്കാറുണ്ട്. ഉത്തേജകം ഇല്ലാതെതന്നെ മനുഷ്യന് വേഗത്തിലോടാന്‍ കഴിയുമെന്നാണ് താന്‍ തെളിയിക്കുന്നത്. ഇത് സംബന്ധിച്ച പരാതിക്കാരുടെ സംശയം മാറ്റാന്‍ തുടര്‍ച്ചയായ ജയങ്ങളിലൂടെ കഴിയുമെന്ന വിശ്വാസവും തനിക്കുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.
അതുകൊണ്ടുതന്നെ ആരോപണം ഉന്നയിക്കുന്നവരോട് പരാതിയും ഇല്ല. ഇത്തരം ആരോപണങ്ങള്‍ അത്‌ലറ്റിക്‌സിന്റെ ഭാഗമാണ്. ഇതില്‍നിന്നും ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനുമാവില്ല.
ഇതിനായി താന്‍ കഠിനമായി പരിശീലനം നടത്തുന്നുണ്ട്. ഒരിക്കലും പരിശീലനം മുടക്കാറുമില്ലെന്ന് ബോള്‍ട്ട് പറഞ്ഞു.
0 comments:
Post a Comment