ഉത്തര്‍പ്രദേശില്‍ അജ്ഞാത വൈറസ് ഭീതി പരത്തുന്നു
ന്യൂഡല്‍ഹി: ലോകമെമ്പാടും എച്ച്1 എന്‍1 വൈറിസിനെ പ്രതിരോധിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോഴും ഉത്തര്‍പ്രദേശില്‍ ഇതിനകം 100ലധികം പേരുടെ ജീവന്‍ അപഹരിച്ച അജ്ഞാത വൈറസ് ഇന്ത്യയിലും വിദേശത്തുമുള്ള ശാസ്‌ത്രജ്ഞന്‍മാരുടെ ഉറക്കംകെടുത്തുന്നു. നാഡികളെ സാരമായി ബാധിക്കുന്ന അക്യൂട്ട് എന്‍സെഫലിറ്റിസ് സിന്‍ഡ്രോം എന്ന പേരിലുള്ള ഈ രോഗം ജനുവരി വരെ 665 പേരെ ബാധിച്ചതില്‍ 137 പേര്‍ ഇതിനകം മരണപ്പെട്ടു. പനിബാധിതരില്‍ നടത്തിയ പരിശോധനയില്‍ 34 പേര്‍ക്ക് ജപ്പാന്‍ ജ്വരമാണെന്ന് സ്ഥിരീകരിച്ചെങ്കിലും മറ്റ് കേസുകളില്‍ രോഗകാരണം കണ്ടെത്താനായില്ല. തലച്ചോറില്‍ വീക്കം, വലിവ് മുതലായവാണ് രോഗലക്ഷണങ്ങള്‍. അതേസമയം അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ വിദഗ്‌ധര്‍ സ്ഥലത്തെത്തി 150 സാമ്പിളുകള്‍ ഇതിനകം ശേഖരിച്ചെങ്കിലും അവര്‍ക്കും രോഗകാരണം കണ്ടെത്താനായില്ല. ഈ രോഗം പരത്തുന്ന വൈറസ് ഏതെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണെന്ന് ഗോരഖ്‌പൂറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡറയക്‌ടര്‍ ഡോ മിലിന്ദ് ഗോറും പറഞ്ഞു.
1 comments:
മരുന്നു കമ്പനികള്‍ക്കു ചാകരതന്നെ...
അവരുടെയൊക്കെ അസുഖം വേഗം ഭേദമാവട്ടെ..
Post a Comment