Monday, August 17, 2009

ഓഹരി വിപണിയില്‍ വന്‍തകര്‍ച്ച

മുംബൈ: ആഗോളവിപണിയിയെ തകര്‍ച്ചയും കനത്ത വില്‍പന സമ്മര്‍ദ്ദവും ഓഹരിവിപണിയെ പ്രതികൂലമായി ബാധിച്ചു. കനത്ത തകര്‍ച്ചയാണ്‌ ഇന്ന്‌ വിപണി മനരിടുന്നത്‌. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്‌ 549 പോയിന്റിന്റെ തകര്‍ച്ചനേരിട്ടുകഴിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്‌ടി 171 പോയിന്റും നഷ്ടമുണ്ടാക്കിയിട്ടുണ്ട്‌.
ബാങ്കിംഗ്‌, ഓയില്‍ ആന്‍ഡ്‌ ഗ്യാസ്‌, ഓട്ടോ, ഐ ടി ഖേലകള്‍ക്കു പുറമേ ലോഹം മേഖലയിലും വന്‍ ഇടിവാണ്‌ ദൃശ്യമായത്‌. ഡി എല്‍ എഫ്‌, യുണിടെക്‌, ഹിന്റാല്‍കോ, ടാറ്റാ മോട്ടേഴസ്‌, ടാറ്റാ സ്‌റ്റൗല്‍, റിലയന്‍സ്‌ കാപിറ്റല്‍, സിപ്‌ല, ഐ ടി സി, ആക്‌സിസ്‌ ബാങ്ക്‌, എസ്‌ ബി ഐ, ഐ സി ഐ സി ഐ തുടങ്ങിയവയുടെയെല്ലാം ഓഹരികള്‍ക്ക്‌ തിരിച്ചടിയുണ്ടായി.

1 comments:

സന്തോഷ്‌ പല്ലശ്ശന August 17, 2009 at 10:00 PM  

ഇതിന്‍റെ കാരണവും ഒരു ചെറിയ വിശകലനമായി കൊടുത്തിരുന്നാല്‍ എന്നെ പോലുള്ള ചെറുകിട നിക്ഷേപകര്‍ക്ക്‌ ഈ ബ്ളോഗ്ഗ്‌ ഒരു സ്ഥിരം താവളമായേനെ...

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP