Wednesday, August 19, 2009

ആസിയാന്‍ കരാര്‍ കേരളത്തിന്റെ നട്ടെല്ല്‌ ഒടിക്കും

തേയില, കാപ്പി, കുരുമുളക്‌ ഇറക്കുമതി തീരവ വെട്ടിക്കുറയ്‌ക്കും
പാമോയില്‍ ഇറക്കുമതിക്കും ഇളവ്‌


ന്യൂഡല്‍ഹി: അടുത്ത ജനുവരി ഒന്നിന്‌ ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടെ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മരണമണി മുഴങ്ങിത്തുടങ്ങും. വാണിജ്യവിളകളുടെ ഇറക്കുമതിക്ക്‌ യാതൊരു നിയന്ത്രണവുമില്ലാത്ത കരാറാണ്‌ അസോസിയേഷന്‍ ഓഫ്‌ സൗത്ത്‌ ഇസ്‌റ്റ്‌ ഏഷ്യന്‍ നേഷന്‍സു (ആസിയാന്‍) മായി ഇന്ത്യ ഒപ്പുവച്ചിട്ടുള്ളത്‌. കേരളത്തിന്റെ പ്രധാനവിളകള്‍ക്ക്‌ നെഗറ്റീവ്‌ പട്ടികയുടെ ഗുണവും ലഭിക്കുന്നില്ലെന്ന്‌ കേന്ദ്രവാണിജ്യമന്ത്രാലയം ഇന്നലെ ഇന്‍ര്‍നെറ്റിലൂടെ പുറത്തുവിട്ട കരാര്‍ രേഖകള്‍ തെളിയിക്കുന്നു.
ഇീ കരാര്‍ അനുസരിച്ച്‌ കാപ്പിയുടെയും തേയിലയുടെയും ഇറക്കുമതി ചുങ്കം 10 വര്‍ഷംകൊണ്ട്‌ 45 ശതമാനമായി കുറയ്‌ക്കും. പ്രതിവര്‍ഷം അഞ്ചു ശതമാനം എന്ന നിരക്കിലാണ്‌ ചുങ്കം കുറയ്‌ക്കുന്നത്‌. നിലവില്‍ 100 ശതമാനമാണ്‌ ഇവയുടെ ഇറക്കുമതി ചുങ്കം. കുരുമുളകിന്റെ ഇറക്കുമതി ചുങ്കം 50 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. നിലവില്‍ ഇത്‌ 70 ശതമാനമാണ്‌.
സംസ്ഥാനത്തെ കേരകര്‍ഷകരുടെ ഭാവിയില്‍ ഇരുള്‍ നിറയ്‌ക്കുന്നതാണ്‌ പാമോയില്‍ ഇറക്കുമതിക്കുള്ള ചുങ്കം വെട്ടിക്കുറയ്‌ക്കുന്ന നടപടി. സംസ്‌്‌കൃത പാമോയിലിന്റെ ചുങ്കം നിലവിലുള്ള 80 ശതമാനത്തില്‍നിന്ന്‌ 37.5 ശതമാനമായാണ്‌ കുറയ്‌ക്കുന്നത്‌. സംസ്‌കരിച്ച പാമോയിലിന്റെ ഇറക്കുമതിചുങ്കം പകുതികണ്ട്‌ കുറയ്‌ക്കുമെന്നും കരാറില്‍ പറയുന്നു. 90 ശതമാനം ചുങ്കം ഇപ്പോള്‍ നല്‍കുന്നിടത്ത്‌ ഇനി മുതല്‍ 45 ശതമാനം ചുങ്കമേ ഈടാക്കൂ.
കേരകര്‍ഷകര്‍ക്കായുള്ള സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്താനേ ഈ നിര്‍ദ്ദേശം വഴിവയ്‌ക്കൂ. രാജ്യത്തേയ്‌ക്ക്‌ പാമോയിലിന്റെ ഇറക്കുമതി വര്‍ധിക്കാന്‍ ഇത്‌ കാരണമാവും. പാമോയില്‍ കേരളത്തില്‍ ഇറക്കുമതി ചെയ്യുന്നതിനേ ഇപ്പോള്‍ തടസമുള്ളൂ. ആസിയാന്‍ കരാര്‍ നിലവില്‍ വരുന്നതോടെ ഈ തടസത്തിന്റെ ഭാവി എന്താകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. ഇറക്കുമതി ചുങ്കത്തില്‍ വന്‍ ഇളവ്‌ ലഭിക്കുന്നതോടെ അയല്‍ സംസ്ഥാനങ്ങളില്‍ ഇറക്കുമതി ചെയ്‌തശേഷം പാമോയില്‍ കരമാര്‍ഗം കേരളത്തിലെത്തിച്ചാലും വ്യാപാരികള്‍ക്ക്‌ വന്‍ ലാഭം ഉണ്ടാകുന്ന സാഹചര്യമാണ്‌ സംജാതമാകുന്നത്‌.
അതേസമയം നെഗറ്റീവ്‌ പട്ടികയില്‍ നാളീകേരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ പാമോയില്‍ ഇറക്കുമതിക്ക്‌ വാതില്‍ തുറന്നുകൊടുക്കുന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കേരകര്‍ഷകര്‍ക്ക്‌ ലഭിക്കാതപോകും. റബര്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയെയും നെഗറ്റീവ്‌ ലിസ്‌റ്റില്‍ ഉള്‍പ്പെടുൃത്തിയതാണ്‌ ഏക ആശ്വാസം.
ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്‌, മലേഷ്യ, സിംഗപൂര്‍, ബ്രൂണെ, ഫിലിപ്പന്‍സ്‌, കംബോഡിയ, ലാവോസ്‌, മ്യാന്‍മാര്‍, വിയറ്റ്‌നാം എന്നീ 10 രാജ്യങ്ങളാണ്‌ ആസിയാനിലെ അംഗങ്ങള്‍. ഈ രാജ്യങ്ങളുടെ അസോസിയേഷനുമായി ഇന്ത്യ ഒപ്പിട്ട കരാര്‍ അനുസരിച്ച്‌ 10 വര്‍ഷത്തിനകം ഇരുകൂട്ടരും ഇറക്കുമതിചെയ്യുന്ന സാധനങ്ങളില്‍ 85 ശതമാനത്തിന്റെയും ചുങ്കം ഇല്ലാതാകും.

3 comments:

തൂലിക August 19, 2009 at 1:20 AM  

vettikkurachaanenkilum cheriya chunkamundallo irakkumathi cheyyunna vilakalkku, ennittum_ aa chunkathinte mikavum avarude ulpannangalude vilayudeyum moolyathoadum nammude vilakalkk pidichu nilkkaanaakillenkil nammude vilavukal nashichupoakendath kaalaghattathinte aavashyamaanu.

Suvi Nadakuzhackal August 19, 2009 at 3:03 AM  

മൊത്തം ഇന്ത്യയെ നോക്കിയാല്‍ സാധനങ്ങളുടെ വില കുറയുന്നത് 125 കോടി ഇന്ത്യക്കാരെയും സഹായിക്കുക ഇല്ലേ? ഇന്ത്യന്‍ കര്‍ഷകര്‍ക്ക്‌ സ്വല്പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമെന്ന കാര്യം ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അതിനു വേണ്ടി 125 കോടി ഇന്ത്യക്കാര്‍ക്ക് പ്രയോജനം ഉണ്ടാകുന്ന ആസിയന്‍ കരാര്‍ ഒഴിവാക്കുന്നത് ശരിയാണോ?

അങ്കിള്‍ August 19, 2009 at 2:38 PM  

കേരളം ഒരു കൺസൂമർ സ്റ്റേറ്റാണു. 80% ത്തോളം വരുന്ന ഉപഭോക്താക്കൾക്ക് നല്ല സാധനങ്ങൾ കുറഞ്ഞ വിലക്ക് കിട്ടണം. അതിനു ഉതകുന്ന എന്തു കരാരിനേയും ഉപഭോക്താക്കൾ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കും.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP