ആഗോള നിക്ഷേപകര്‍ക്ക് ചൈനയെക്കാള്‍ പ്രിയം ഇന്ത്യ
മ്യൂണിക്: ലോക വ്യവസായികള്‍ തങ്ങളുടെ മുതല്‍മുടക്കിനുള്ള അനുയോജ്യ രാജ്യമായി വിലയിരുത്തുന്നത് ഇന്ത്യയെ. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഏറ്റവും കുറച്ച് അനുഭവിക്കേണ്ടിവന്ന രാജ്യമെന്നതാണ് ഇന്ത്യയ്‌ക്ക് അന്താരാഷ്‌ട്ര വ്യവസായികള്‍ക്കിടയില്‍ പ്രിയപ്പെട്ടതായി മാറാന്‍ സഹായകമായത്. ചൈനയെക്കാളും മികച്ച നിക്ഷേപസൗഹൃദ രാജ്യമാണ് ഇന്ത്യയെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞയാഴ്‌ച മ്യൂണിക്കില്‍ നടന്ന ദ്വിദിന ഗ്ലോബല്‍ ഇന്ത്യ ബിസിനസ് മീറ്റിഗിന്റെ ഭാഗമായ സംഘടിപ്പിച്ച വേള്‍ഡ് ഏക്കണോമിക് ഫോറത്തിലാണ് ഈ അഭിപ്രായം ഉരുത്തിരിഞ്ഞത്. മുതല്‍ മുടക്കാനും സുരക്ഷിതമായ ലാഭം നേടാനും ലോകത്ത് ഇപ്പോള്‍ അനുയോജ്യമായ രാജ്യം ഇന്ത്യയാണെന്നാണ് മീറ്റിലെ വിലയിരുത്തല്‍.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒന്‍പത് ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. അടുത്തവര്‍ഷവും എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയ്‌ക്കുണ്ടാവുമെന്നാണ് ഐ എം എഫും മറ്റ് ധനകാര്യ ഏജന്‍സികളും പ്രവചിക്കുന്നത്. ഇതാണ് വ്യവസായികള്‍ക്ക് ഇന്ത്യയെ ചൈനയെക്കാള്‍ പ്രിയങ്കരമാക്കുന്നത്.
ഇന്ത്യയുടെ സാമൂഹിക, വ്യവസായ മേഖലകളിലെ അവസ്ഥയും വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. വിദ്യാസമ്പന്നരായ, ഇംഗ്ലീഷ് ഭാഷ സംസാരിക്കാന്‍ കഴിവുള്ള ഇടത്തരക്കാര്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിദഗദ്ധ തൊഴിലാളികളെ കണ്ടെത്താനും അവസരമുണ്ട്. രാജ്യത്ത് നിലവിലുള്ള വന്‍കിട കമ്പനികള്‍പോലും ശരിയായ ഗുണമേന്‍മാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഗുണമേന്‍മയുള്ള ഉത്‌പന്നങ്ങള്‍ പുറത്തിറക്കിയാല്‍ അത് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവും.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉത്‌പാദന ചെലവും കുറവാണെന്നതും വ്യാവസായികളെ ഇന്ത്യയില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
തങ്ങളെപോലയുള്ള മില്ല്യണേഴ്‌സിനെ ഇന്ത്യയില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചുവെന്നതുതന്നെ ആദരവായി കാണുന്നുവെന്ന് ബവേറിയന്‍ ബിസിനസ് അസോസിയേഷന്‍ പ്രസിഡന്റ് റാന്‍ഡോള്‍ഫ് റെഡന്‍സ്‌റ്റോക് പറഞ്ഞു.
0 comments:
Post a Comment