സ്‌റ്റോക്‌നെറ്റ് ഇന്റര്‍നാഷണലിന് വിലക്ക്
മുംബൈ: സോഫ്‌ട് വെയര്‍ കമ്പനിയായ സ്‌റ്റോക്‌നെറ്റ് ഇന്റര്‍നാഷണലിന് വിലക്ക്. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകള്‍ നടത്തിയതിനാണ് സെക്യൂരിറ്റി മാര്‍ക്കറ്റില്‍ ഇവര്‍ക്ക് സെബി ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. കമ്പനിയിലെ ഡയറക്ടര്‍മാര്‍ക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. സെക്യൂരിറ്റി മാര്‍ക്കറ്റിലെ വില്‌പനയിലും വാങ്ങലിലും ഇവര്‍ക്ക് വിലക്കുണ്ട്.
ഒപ്‌ടിക്കല ഫൈബര്‍, സോഫ്‌ട് വെയര്‍ ബിസിനസുകള്‍ക്കായി ഒരു അമേരിക്കന്‍ കമ്പനിയുമായി 2001 ജൂലൈയില്‍ കരാറുണ്ടാക്കിയെന്ന് നടത്തിയ പ്രസ്‌താവനയാണ് സ്‌റ്റോക്‌നെറ്റിന് വിനയായത്. ഈ പ്രസ്‌താവനയെ സാധൂകരിക്കാന്‍ 2001 ജൂലൈയില്‍തന്നെ നിക്ഷേപകര്‍ക്ക് 20 ശതമാനം ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ബോംബെ ഓഹരി കമ്പോളത്തില്‍ സ്‌റ്റോക്‌നെറ്റ് ഇന്റര്‍നാഷണലിന്റെ ഓഹരി വില ഉയരുകയും വില്‌പന വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ ഡിവിഡന്റ് പ്രഖ്യാപനം കമ്പനി സെപ്‌തംബറില്‍ പിന്‍വലിക്കുകയും ചെയ്‌തു.ഉപഭോക്താക്കളെ കമ്പളിപ്പിച്ച് കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമായാണ് സെബി ഇതിനെ വിലയിരുത്തിയത്.
0 comments:
Post a Comment