മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു
വാഷിംഗ്‌ടണ്‍: മൈക്രോസോഫ്‌റ്റും യാഹുവും ഒരുമിക്കുന്നു. ഇന്റര്‍നെറ്റ് മേഖലയിലെ ഗൂഗിളിന്റെ അതികായകത്വത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കൈകോര്‍ക്കുന്നെതന്ന് വാള്‍ സ്‌ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പരസ്യങ്ങള്‍ പങ്കുവയ്‌ക്കുന്നതിനും സെര്‍ച്ച് എന്‍ജിന്‍ ബിസിനസില്‍ സഹകരിക്കുന്നതിനും ഇരുകമ്പനികളും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കഴിഞ്ഞ കൂറേമാസങ്ങളായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുകയായിരുന്നു.
കരാര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. യാഹുവിനെ ഏറ്റെടുക്കാനും മൈക്രോസോഫ്‌റ്റ് നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം വിജയം കാണാതെപോകുകയായിരുന്നു. തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവന്നത്.
0 comments:
Post a Comment