ജപ്പാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു
ടോക്കിയോ: ജപ്പാന്‍ പാര്‍ലമെന്റിന്റെ അധോസഭ പിരിച്ചു വിട്ടു. പ്രധാനമന്ത്രി ടാരോ അസോയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്തമാസം രാജ്യത്ത് തിരഞ്ഞെടുപ്പു നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജപ്പാനില്‍ പാര്‍ലമെന്റ് പിരിച്ചു വിടുന്നതിനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. പാര്‍ലമെന്റിന്റെ അധോസഭയിലേക്ക് ഓഗസ്‌റ്റ് 30 ന് തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.
ജപ്പാനില്‍ അടുത്ത മാസം നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രപരമായിരിക്കുമെന്നാണ് പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. 50 വര്‍ഷത്തിനിടെ കൂടുതല്‍ സമയവും ഭരണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയാണ് ജപ്പാനില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ സ്‌ഥിതിഗതികള്‍ മാറി മറിയുമെന്നാണ് അടുത്തിടെ നടന്ന സര്‍വേകളില്‍ വ്യക്‌തമാകുന്നത്. സര്‍വേയില്‍ പങ്കെടുത്ത വോട്ടര്‍മാരില്‍ അധികവും പ്രതിപക്ഷത്തെയാണ് പിന്തുണയ്‌ക്കുന്നത്. പ്രാദേശിക തിരഞ്ഞെടുപ്പുകളിലും ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റിരുന്നു.
0 comments:
Post a Comment