16 വര്‍ഷം പഴക്കമുള്ള പ്രേമലേഖനം കാമിതാക്കളെ കൂട്ടിയോജിപ്പിച്ചു
ലണ്ടന്‍: പതിനാറുവര്‍ഷമായി പിരിഞ്ഞിരുന്ന കമിതാക്കളുടെ പുനസംഗമത്തിന് കാമുകിക്ക് ഒന്നര ദശകം വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി. ബ്രട്ടീഷുകാരനായ സ്‌റ്റീവ് സ്‌മിത്തിനാണ് തന്റെ മുന്‍ കാമുകിയായ സ്‌പാനിഷ് സ്വദേശിയെ ജീവിതത്തിലേക്ക് തിരികെ ലഭിച്ചത്.
സ്‌റ്റീവ് സ്‌മിത്തും കാര്‍മെന്‍ റൂയിസ് പെരസും പ്രണയത്തിലേക്ക് വഴുതിവീഴുന്നത് മധുരപ്പതിനേഴിന്റെ പടിവാതില്‍ക്കല്‍വച്ചാണ്. ഇപ്പോള്‍ രണ്ടുപേര്‍ക്കും വയസ് 42. സൗത്ത് വെസ്‌റ്റ് ഇംഗ്ലണ്ടിലെ ബ്രിസ്‌ഹാമില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്‌റ്റുഡന്റായി എത്തിയതായിരുന്നു കാര്‍മെന്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയം വിവാഹനിശ്ചയത്തില്‍വരെ എത്തിയതുമായിരുന്നു.
സ്വന്തമായി ഒരു ഷോപ്പ് നടത്തുന്നതിന് കാര്‍മെന്‍ ഫ്രാന്‍സിലേക്ക് പറന്നതോടെയാണ് ഇവരുടെ പ്രണയജീവിതത്തിന് തിരശീല വീണത്. പിന്നീട് കാര്‍മെനെക്കുറിച്ച് സ്‌മിത്തിന് അറിവൊന്നുമില്ലായിരുന്നു.
കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം കാര്‍മെനിന്റെ സ്‌പെയിനിലെ വീട്ടിലേക്ക് സ്‌റ്റീവ് സ്‌മിത്ത് അയച്ച പ്രണയലേഖനമാണ് ഇപ്പോള്‍ ഇവരുടെ പുനസമാഗമത്തിന് വഴിയൊരുക്കിയത്. കാര്‍മെനിന്റെ മാതാവ് ആ കത്ത് അശ്രദ്ധമായി സൂക്ഷിക്കുകയായിരുന്നു. വീട്ടിലെ വിറക് മുറിക്കുള്ളിലായിപ്പോയ കത്ത് ആരും ശ്രദ്ധിച്ചതുമില്ല.
അടുത്തിടെ വീട് പുതുക്കിപ്പണിയാനായി വൃത്തിയാക്കിയപ്പോഴാണ് വിറകുകൂട്ടത്തിനിടയില്‍നിന്നും കത്ത് കാര്‍മെനിന് ലഭിച്ചത്. പൊട്ടിച്ചുവായിച്ച കാര്‍മെനിന് പിന്നീട് സ്‌മിത്തിനെ ഫോണ്‍ ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല. പലതവണ റിസീവര്‍ എടുത്തശേഷം തിരിച്ചുവച്ച കാര്‍മെന്‍ ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഫോണ്‍ ചെയ്യുകയായിരുന്നു.
ഫോണ്‍ കിട്ടേണ്ട താമസം സ്‌മിത്ത് സ്‌പെയിനിലേക്ക് വിമാനം കയറി. വിമാനത്താവളത്തില്‍ കണ്ടുമുട്ടിയ ഇരുവരും ഒടിയടുത്ത് ആലിംഗനം ചെയ്‌തു. പിന്നീട് വിമാനത്താവളത്തിലുണ്ടായിരുന്നവരെ സാക്ഷിനിര്‍ത്തി മിനിട്ടുകള്‍ നീണ്ട ഒരു ചുടുചുമ്പനവും. അടുത്ത ദിവസംതന്നെ പള്ളിയിലെത്തി വിവാഹിതരായ ഇരുവരും ഒരുമിച്ചു പുതിയ ജീവിതം ആരംഭിക്കുകയും ചെയ്‌തു.
3 comments:
ഒന്നര നൂറ്റാണ്ട് വൈകി ലഭിച്ച പ്രണയലേഖനം വഴിയൊരക്കി ??
ഒന്നര നൂറ്റാണ്ട് = 150 yrs
You mean daSakam = Decade = 10 Years
Pls correct
qw_er_ty
സംഭവം കലക്കി.നമ്മൾ മലയാളികൾ പണ്ടേ സിൽമയാക്കി കളഞ്ഞ കാര്യമൊക്കെ അവരിപ്പോൾ ജീഐവിതമാക്കുകയാണല്ലേ:)?
vinod...
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.
അത് തിരുത്തുന്നു.
തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു
Post a Comment