Monday, July 6, 2009

പ്രതീക്ഷ അസ്ഥാനത്തായി ഓഹരി വിപണി

ബജറ്റ്‌ ഏറ്റവും അധികം നിരാശപ്പെടുത്തിയത്‌ ഓഹരി മേഖലയെയാണ്‌. ഏറെ പ്രതീക്ഷകളോടെയാണ്‌ ഓഹരി മേഖല ബജറ്റിനെ കാത്തിരുന്നത്‌. എന്നാല്‍ വിപണിയെ ഉത്തേജിപ്പിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ലാതായിപ്പോയി. ഓഹരി സൂചിക ഒരു ഘട്ടത്തില്‍ 700 പോയിന്റുവരെ ഇടിയാനും ഇത്‌ കാരണമായി. നിഫ്‌ടി 200 പോയിന്റും ഇടിഞ്ഞു.ബജറ്റ്‌ അവതരിപ്പിക്കും മുമ്പ്‌ സെന്‍സെക്‌സ്‌ 15,000 പോയിന്റ്‌ കടന്നിരുന്നു.
പക്ഷേ ബജറ്റില്‍ പ്രതീക്ഷയില്ലെന്നു വന്നതോടെ സൂചിക ഇടിയാന്‍ തുടങ്ങി. ആദ്യ അരമണിക്കൂറില്‍തന്നെ 150 പോയിന്റിന്റെ ഇടിവാണ്‌ സൂചികയിലുണ്ടായത്‌. ബാങ്കിംഗ്‌, ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തുമെന്നാണ്‌ പ്രഖ്യാപനം.
അതേസമയം പൊതുമേഖലാസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ കുറയാതെ നോക്കുമെന്ന പ്രഖ്യാപനം ഈ ഓഹരികള്‍ വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ്‌ തുറന്നുകാട്ടുന്നത്‌. 49 ശതമാനംവ ്രഓഹരികള്‍ വില്‍ക്കുമെന്നത്‌ 51 ശതമാനം ഓഹരി നിലനിര്‍ത്തുമെന്ന പ്രഖ്യാപനത്തിലൂടെ പറയാതെ പറയുകയാണ്‌ ധനമന്ത്രി ചെയ്യുന്നത്‌.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP