Monday, July 6, 2009

പുതിയ ലോക കറന്‍സിക്കായി ചൈന വാദിക്കില്ല

ബെയ്‌ജിംഗ്‌: ഡോളറിനു പകരം പുതിയ ലോക കറന്‍സിയെ കണ്ടെത്തണമെന്ന്‌ വരുന്ന ജി എട്ട്‌ യോഗത്തില്‍ ചൈന വാശിപിടിക്കില്ല. ദിനംപ്രതി മൂല്യം ഇടിയുന്ന ടോളറിനു പകരം മറ്റെരു രാജ്യത്തിന്റെ കറന്‍സിയെ ലോക കറന്‍സിയാക്കുന്നതിന്‌ ചൈന ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
ഈ സാഹചരയത്തിലാണ്‌ അതത്തരമൊരുനീക്കം അടുത്ത യോഗത്തില്‍ ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന്‌ കഴിഞ്ഞദിവസം ഇറ്റലിയിലേക്ക്‌ തിരിച്ച പ്രസിഡന്റ്‌ ഹു ജിന്റാവോ അറിയിച്ചത്‌. ലോകത്തെ എട്ട്‌ പ്രമുഖ സാമ്പത്തിക രാഷ്‌ട്രങ്ങളുടെ കൂട്ടായ്‌മയായ ജി എട്ടില്‍ ചൈന അംഗമല്ല.
എന്നാല്‍ ഇറ്റലിയിലെ എല്‍`അക്വിലായില്‍ നടക്കുന്ന മീറ്റിംഗില്‍ ചൈനയും പങ്കെടുക്കുന്നുണ്ട്‌. അഞ്ച്‌ പ്രമുഖ വികസ്വര രാഷ്‌ട്രങ്ങളുടെ തലവന്‍മാര്‍ക്കും മീറ്റിംഗില്‍ ക്ഷണമുണ്ട്‌. അങ്ങനെയാണ്‌ ചൈയും ജി എട്ട്‌ യോഗത്തിന്‌ എത്തുന്നത്‌. അതേസമയം യോഗത്തില്‍ ഈ വിഷയം ആരെങ്കിലും ഉന്നയിച്ചാല്‍ അത്‌ സ്വാഭാവികം മാത്രമായിരിക്കുമെന്ന്‌ ചൈനീസ്‌ വിദേശകാര്യമന്ത്രി ഹെ യാറ്റി പറഞ്ഞു.
ഇന്റര്‍നാണല്‍ മോണിറ്ററി സിസ്‌റ്റത്തിന്റെ ബലഹീനതയും ലൂപ്‌ഹോര്‍സും തെളിഞ്ഞുകാണാന്‍ ആഗോളസാമ്പത്തിക പ്രതിസന്ധിക്കാലത്ത്‌ കഴിഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളും ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്‌. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അതിനെ മറികടക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനെ കുറിച്ചും ചര്‍ച്ചചെയ്യാനാണ്‌ ഇപ്പോള്‍ യോഗം ചേരുന്നത്‌.
സ്വാഭാവികമായും ഇത്തരംവിഷയങ്ങള്‍ ആരെങ്കിലും യോഗത്തില്‍ ന്നയിച്ചേക്കാമെന്നും ഹെ യാറ്റി പറഞ്ഞു. തങ്ങള്‍ ഈ വിഷയം ഉന്നയിക്കിലെങ്കിലും ചര്‍ച്ചവന്നാല്‍ അതില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

0 comments:

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP