Tuesday, August 18, 2009

മൗലവി ഒമര്‍ പിടിയിലായി

ഇസ്‌ലമാബാദ്‌: അമേരിക്കന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ കമാന്‍ഡര്‍ ബെയ്‌തുല്ല മെഹ്‌സൂദിന്റെ അടുത്ത സഹായി മൗലവി ഒമര്‍ പിടിയിലായി. അഫ്‌ഗാന്‍ അതിര്‍ത്തിയോട്‌ ചേര്‍ന്ന മുഹമ്മദ്‌ മേഖലയില്‍ നിന്നാണ്‌ ഒമറിനെ സൈനികര്‍ പിടികൂടിയത്‌. ഒമറിനെ എത്രയും വേഗം മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഹാജരാക്കുമെന്ന്‌ മുതിര്‍ന്ന സൈനിക ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. പാക്ക്‌ താലിബാന്‍ മുന്‍ വക്‌താവും ബെയ്‌തുല്ല മെഹ്‌സൂദ്‌ നേതാവുമായിരുന്ന തെഹ്രീകെ താലിബാന്റെ വക്‌താവായിരുന്ന മൗലവി ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്‌ തല്‍സ്‌ഥാനത്തുനിന്നു മാറിയത്‌. ജൂണില്‍ പെഷാവര്‍ ഹോട്ടലിലും ലഹോര്‍ പള്ളിയിലും നടന്ന സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം
പാക്ക്‌ താലിബാന്‍ ഏറ്റെടുത്തതായി മൗലവി ഒമറാണ്‌ മാധ്യമങ്ങളെ അറിയിച്ചത്‌.

1 comments:

Joker August 18, 2009 at 3:19 PM  

ലോകത്ത് എല്ലാം പ്രശ്നങ്ങളും ഇതോടെ തീര്‍ന്നു.

വാര്‍ത്തകള്‍ കൊട്റ്റുക്കുമ്പോള്‍ അതിന്റെ ഉറവിടം കൂടി കൊടുക്കുന്ന മര്യാദയുണ്ട്. ഈ ന്യൂസ് മനോരമ ഓണ്‍ ലൈനില്‍ നിന്നാണെന്ന് തോന്നുനു.

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP