പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോളയ്‌ക്കെതിരെ നടപടി
ഭോപ്പാല്‍: രാജ്യം കടുത്ത പഞ്ചസാര ദൗര്‍ലഭ്യം നേരിടുന്ന അവസരത്തിലും പഞ്ചസാര പൂഴ്‌ത്തിയ കൊക്കകോള കമ്പനിക്കെതിരെ നടപടി. മധ്യപ്രദേശിലെ മിതുകേഡി ഗ്രാമത്തിലെ ഹിന്ദുസ്ഥാന്‍ കൊക്കകോളയുടെ ഗോഡൗണില്‍നിന്നും 1.32 കോടി രൂപയുടെ പഞ്ചസാരയാണ് അധികൃതര്‍ റെയ്‌ഡ് നടത്തി പിടികൂടിയത്.
4.719 ക്വിന്റല്‍ പഞ്ചസാരയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഗോഡൗണ്‍ അധികൃതര്‍ക്ക് കഴിയാതെ പോയതിനെതുടര്‍ന്ന് അവശ്യവസ്‌തു നിയമപ്രകാരം കേസ് എടുത്തതായി അഡീഷണല്‍ കലക്ടര്‍ ബലാബെ അറിയിച്ചു.
0 comments:
Post a Comment