പ്രവാസികള്‍ക്ക് ക്ഷേമനിധി; നെല്ലിന്റെ താങ്ങുവില 100 രൂപ ഉയര്‍ത്തി
ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക ക്ഷേമനിധി ഫണ്ട് ഏര്‍പ്പെടുത്താനും നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപ ഉയര്‍ത്താനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ക്ഷേമനിധ ഫണ്ട് രൂപീകരിക്കാന്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ 15 ലക്ഷം രൂപ വീതം അനുവദിക്കും. അടിയന്തര വൈദ്യസഹായം, നിയമസഹായം തുടങ്ങിയവയ്‌ക്ക് ഈ ഫണ്ട് വിനിയോഗിക്കും.
സാധാരണ നെല്ലിന്റെ താങ്ങുവില 950 രൂപയും ഗുണനിലവാരമുള്ള നെല്ലിന് 980 രൂപയുമായിരിക്കും. പൊതു വിപണിയില്‍ നിന്ന് സംസ്‌ഥാനങ്ങള്‍ക്ക് എടുക്കാവുന്ന വായ്‌പയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഇത് മൂന്നര ശതമാനത്തില്‍നിന്നും നാല് ശതമാനമായാണ് ഉയര്‍ത്തിയത്.
തുവരപരിപ്പിന്റെ താങ്ങുവിലയില്‍ 300 രൂപയുടെ വര്‍ധനയുണ്ട്. 2000 ല്‍ നിന്നും 2300 രൂപയായാണ് തുവരപരിപ്പിന്റെ താങ്ങുവില വര്‍ധിക്കുന്നത്.
0 comments:
Post a Comment