Thursday, August 13, 2009

സോണിയ അഗര്‍വാള്‍ വിവാഹമോചനത്തിന്‌

ചെന്നൈ: പ്രമുഖ തമിഴ്‌നടി സോണിയ അഗര്‍വാള്‍ വിവാഹമോചനം മതടുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം 2006 ലാണ്‌ സംവിധായകന്‍ ശെല്‍വരാഘവനും തമിഴ്‌ നടി സോണിയ അഗര്‍വാളും വിവാഹിതരായത്‌. വിവാഹമോചനം ആവശ്യപ്പെട്ട്‌ ഇരുവരും സംയുക്തമായി കഴിഞ്ഞദിവസം കുടുംബകോടതിയെ സമീപിച്ചിരുന്നു.
വ്യക്‌തിപരമായ അഭിപ്രായഭിന്നതകളാണ്‌ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നാണ്‌ സുചന. തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കസ്‌തൂരിരാജയുടെ മകനായ ശെല്‍വന്റെ കാതല്‍കൊണ്ടേനിലൂടെയാണ്‌ സോണിയ അഗര്‍വാള്‍ സിനിമയില്‍ തുടക്കം കുറിച്ചത്‌. ശെല്‍വന്റെ സഹോദരനായ ധനുഷിന്റെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായിരുന്നു ചിത്രം.
ചിത്രം ഹിറ്റായതോടെ മൂവരും പ്രശസ്‌തരായി. ഉത്തരേന്ത്യക്കാരിയായ സോണിയ തമിഴ്‌ ചാനലില്‍ അവതാരകയായി തിളങ്ങുമ്പോഴാണു
ശെല്‍വന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌. അതോടെ ആദ്യചിത്രത്തില്‍ തന്നെ നായികയാക്കുകയും ചെയ്‌തു.

2 comments:

തിരോന്തരം പുപ്പുലി August 13, 2009 at 6:57 PM  
This comment has been removed by the author.
തിരോന്തരം പുപ്പുലി August 13, 2009 at 6:59 PM  

സോണിയ അഗര്‍വാള്‍ വിവാഹിതയായപ്പോള്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം ഉണ്ടായിരുന്നു. അനിയന്റെ നായികയായി ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയിച്ച നടി ചേട്ടന്റെ ഭാര്യയാകുന്നു. അന്ന് ബോളിവുഡില്‍ സോണിയ അഗര്‍വാളിന് മുന്‍ഗാമിയുണ്ടായിരുന്നു... അത് മറ്റാരുമല്ല.. സാക്ഷാല്‍ ശ്രീദേവി... ഭര്‍ത്താവ് ബേണികപ്പൂര്‍ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളില്‍ 'അനിയന്‍' അനില്‍കപ്പൂറിന്റെ നായികയായി ശ്രീദേവി അഭിനയിച്ചിരുന്നു. തമിഴില്‍ പുതിയൊരു വാര്‍ത്തയും ഈയിടെ കേട്ടു. ചേച്ചി ശാലിനിയുടെ ഭര്‍ത്താവ് അജിത്തിന്റെ നായികയായി ഒരു കാരണവശാലും നമ്മുടെ മാളൂട്ടി ശ്യാമിലി അഭിനയിക്കില്ലത്രേ... ചേട്ടനെ സ്വന്തം സഹോദരനായി കാണുന്നതുകൊണ്ടാണത്രേ ഇത്...

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP