ചന്ദ്രയാന്‍-2 രൂപകല്‍പന പൂര്‍ത്തിയായി
ബാംഗ്ലൂര്‍: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യത്തിനുള്ള രൂപകല്‍പന പൂര്‍ത്തിയായി. പുതിയ ചാന്ദ്രപരിവേഷണ പേടകമായ ചന്ദ്രയാന്‍-2 ന്റെ രൂപകല്‍പനയാണ് പൂര്‍ത്തിയായത്.
ചന്ദ്രോപരിതലത്തില്‍നിന്നും സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധിച്ച് വിവരങ്ങള്‍ കൈമാറുകയും ചെയ്യാനുള്ള സാങ്കേതിക സൗകര്യങ്ങളടങ്ങിയതാണ് ചന്ദ്രയാന്‍ -2. ഓര്‍ബിറ്റല്‍ ക്രാഫ്‌റ്റ്, ലുണാര്‍ ക്രാഫ്‌റ്റ് തുടങ്ങിയവയും പേടകത്തില്‍ ഉണ്ടാകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യം റഷ്യയുടെ സഹകരണത്തോടെയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ ഒക്‌ടോബറിലാണ് ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഇതിന്റെ പോരായ്‌മകള്‍ പരിഹരിച്ചുള്ള പേടകമാണ് ചന്ദ്രയാന്‍ 2. പേടകത്തിലെ ലാന്‍ഡര്‍, റോവര്‍ എന്നീ ഉപകരണങ്ങള്‍ നിര്‍മിക്കുന്നത് റഷ്യന്‍ ശാസ്‌ത്രജ്‌ഞരായിരിക്കും. അടുത്ത വര്‍ഷത്തോടെ ഇതിന്റെ മാതൃക പൂര്‍ത്തിയാകും. 2012 അവസാനത്തോടെ ചന്ദ്രയാന്‍- 2 ദൗത്യം തയാറാവുമെന്നാണ് ഐ എസ് ആര്‍ ഒ യുടെ പ്രതീക്ഷ.
0 comments:
Post a Comment