ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു
മുംബൈ: ഉയര്‍ന്ന നിരക്കില്‍ വില്‍പന കൂടിയതോടെ ഓഹരി വിലകള്‍ വീണ്ടും താഴേക്ക്. ബി എസ് ഇ സൂചിക 128.52 പോയിന്റ് കുറഞ്ഞ് 15062.49 പോയിന്റിലും എന്‍ എസ് ഇ നിഫ്‌റ്റി 33.15 പോയിന്റ് താഴ്‌ന്ന് 4469.10 പോയിന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഐ ടി, റിയല്‍റ്റി, പവര്‍ ഓഹരികളാണ് നഷ്‌ടം നേരിട്ടത്. 15218 ല്‍ ആരംഭിച്ച ബി എസ് ഇ സൂചിക ഒരുഘട്ടത്തില്‍ 14955 പോയിന്റ് വരെ താഴ്‌ന്നിരുന്നു.
യൂറോപ്യന്‍ വിപണിയില്‍ വില 0.9 - 1.33% ഉയര്‍ന്നു. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണുണ്ടായത്. ചൈന, ഹോങ്കോങ്, സിംഗപ്പൂര്‍ വിപണികള്‍ 0.07-1.64% വിലയിടിവു നേരിട്ടപ്പോള്‍
ജപ്പാന്‍, തായ്‌വാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ 0.21-2.73% വില കൂടി. മുംബൈയില്‍ വ്യാപാരത്തിനെത്തിയ ഓഹരികളില്‍ 1283 എണ്ണം നേട്ടം കൊയ്‌തു.
സൂചികാധിഷ്‌ഠിത ഓഹരികളില്‍ 21 എണ്ണത്തിന്റെ വില കൂടി. ഇടത്തരം ഓഹരി വിഭാഗം 0.19 ശതമാനവും, ചെറുകിട വിഭാഗം 0.24 ശതമാനവും കുറഞ്ഞു. നേട്ടം കൊയ്‌തവ (ശതമാനത്തില്‍) മെറ്റല്‍ (1.25), ഓട്ടമൊബീല്‍ (0.11), നഷ്‌ടം നേരിട്ടവ: എഫ്‌എംസിജി (0.85), ഐടി (1.74), പവര്‍ (1.7), പിഎസ്‌യു (1.4), ബാങ്കെക്‌സ് (1.39), റിയല്‍റ്റി (1.23).
0 comments:
Post a Comment