എയര്‍ ഇന്ത്യയ്‌ക്ക് സര്‍ക്കാര്‍ സഹായം; ജെറ്റ് എയര്‍ ഭീമന്‍ നഷ്ടത്തിലേക്ക്
ന്യൂഡല്‍ഹി: വന്‍ നഷ്ടത്തിലേക്ക് മൂക്കുകുത്തി വീഴുന്ന എയര്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ സഹായം നല്‍കാന്‍ കേന്ദ്ര ധന, പെട്രോളിയം മന്ത്രാലയങ്ങളോട് ചെലവുചുരുക്കല്‍ പരിശോധനാ സമിതി നിര്‍ദ്ദേശിച്ചു. കാബിനറ്റ് സെക്രട്ടറി കെ എം ച്രന്ദശേഖറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ആദ്യയോഗമാണ് ഈ നിര്‍ദ്ദേശം ധന, പെട്രോളിയം മന്ത്രാലയങ്ങള്‍ക്കു മുന്നില്‍വച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7,200 കോടിയുടെ നഷ്ടമാണ് എയര്‍ ഇന്ത്യയ്‌ക്കുണ്ടായത്. ഏകദേശം 250 കോടിയുടെ പ്രതിമാസ നഷ്ടമാണ് നിലവില്‍ എയര്‍ ഇന്ത്യ നേരിടുന്നത്. കമ്പനിക്ക് 3000 കോടി രൂപ കുറഞ്ഞ പലിശക്ക് വായ്‌പയായി നല്‍കണമെന്നാണ് ധനമന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടിട്ടുള്ളത്. മൂന്നു മാസത്തേക്കുകൂടി പെട്രോള്‍ ക്രെഡിറ്റില്‍ നല്‍കണമെന്നാണ് പെട്രോളിയം മന്ത്രാലയത്തോട് മുന്നില്‍ സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അതേസമയം ജെറ്റ് എയറും കൂടുതല്‍ നഷ്ടത്തിലേക്ക് വഴുതിവീഴുകയാണ്. നടപ്പ് സാമ്പത്തികവര്‍ഷം ആദ്യപാദത്തില്‍ 225 കോടിയുടെ നഷ്ടമാണ് ജെറ്റ് എയറിനുണ്ടായത്. കഴിഞ്ഞവര്‍ഷം ഇതേസമയം 143 കോടിയുടെ ലാഭമാണ് കമ്പനിക്ക് ലഭിച്ചത്. ഈവര്‍ഷം ആദ്യപാദത്തിലെ വരുമാനം 2080 കോടിയാണ്. 28 ശതമാനം കുറവാണ് വരുമാനത്തില്‍ ഉണ്ടായത്.
0 comments:
Post a Comment