ഓഹരി വിപണിയില്‍ പ്രതീക്ഷകള്‍ മങ്ങുന്നു
രണ്ട് ദിവസത്തെ അവധിക്കുശേഷവും ഓഹരി വിപണയില്‍ പ്രതീക്ഷകള്‍ പൂക്കുന്നില്ല. ഒരു കൈതാങ്ങ് നല്‍കാത്ത കേന്ദ്രബജറ്റും ആഗോളവിപണിയിലെ മാന്ദ്യവും ഉയര്‍ന്ന വില്‌പന സമ്മര്‍ദ്ദവും ഇന്നും സൂചികയെ താഴേക്കാണ് വലിച്ചത്.
ബോംബെ സൂചികയായ സെന്‍സെക്‌സ് 104 പോയിന്റ് ഇടിഞ്ഞ് 13,400 പോയിന്റിലും നിഫ്‌ടി 30 പോയിന്റ് ഇടിഞ്ഞ് 3974 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി മേഖലയുടെ നിര്‍ണായക ദിവസങ്ങളാണ് ഇനി വരാന്‍ പോകുന്നത്. ഈ നിര്‍ണ്ണായകദിനങ്ങള്‍ തരണംചെയ്യാന്‍ കഴിഞ്ഞാല്‍ മാത്രമേ വിപണിയില്‍ ഒരു മുന്നേറ്റം പ്രതീക്ഷിക്കാന്‍പോലും സാധിക്കൂവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
1 comments:
this news is very interesting.....
Post a Comment