ഓഹരി വിപണിക്ക് ഇടിവിന്റെ ദിവസം
ഓഹരി വിപണിക്ക് ഇന്ന് ഇടിവിന്റെ ദിവസമായിരുന്നു. ഇടയ്‌ക്ക് ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അന്താരാഷ്‌ട്ര ഓഹരി വിപണിയിലുണ്ടായ ഇടിവ് ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.
ഓഹരി വിപണി ഇന്ന് തുടക്കം മുതല്‍തന്നെ വില്‌പന സമ്മര്‍ദ്ദത്തിന്റെ പിടിയിലായിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ വീണ്ടും സൂചിക താഴോട്ടുപോകുന്നതാണ് കണ്ടത്. ബോംബേ ഓഹരി സൂചികകളായ സെന്‍സക്‌സ് 401 പോയിന്റ് ഇടിഞ്ഞ് 13,769 പോയിന്റിലും നിഫ്‌ടി 123 പോയിന്റ് ഇടിഞ്ഞ് 4,078 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേന്ദ്രബജറ്റില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലാതായതും വില്‌പനസമ്മര്‍ദ്ദവും നേരത്തേതന്നെ ഇന്ത്യന്‍ വിപണിക്ക് തിരിച്ചടി സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം അന്താരാഷ്‌ട്ര ഓഹരി വിപണിയിലെ ഇടിവും പ്രതിഫലിച്ചതാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. ഇതിന്റെ പ്രതിഫലനങ്ങള്‍ വരും ദിവസങ്ങളിലും ദൃശ്യമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
0 comments:
Post a Comment