ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം
മുംബൈ: ബോംബെ ഓഹരി സൂചികയില്‍ വന്‍ മുന്നേറ്റം. 13 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ഇന്ന വിപണി വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ മുതല്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്ന സൂചിക 282.35 പോയിന്റ് കയറി 15,670.31 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദേശീയ സൂചികയായ നിഫ്‌റ്റി 1.42 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 65 പോയിന്റ് വര്‍ധനയോടെ 4636.45 പോയിന്റിലാണ് നിഫ്‌റ്റിയില്‍ വ്യാപാരം അവസാനിച്ചത്.
ഇന്ന് രാവിലെ 61 പോയിന്റ് മുന്നേറ്റവുമായാണ് സെന്‍സെക്‌സില്‍ വ്യാപാരം ആരംഭിച്ചത്. ഒരവസരത്തില്‍ സൂചിക 15,733 വരെ എത്തിയിരുന്നു.
ഇന്ത്യന്‍ കമ്പനികള്‍ ആദ്യ പാദത്തില്‍ മികച്ച പ്രവര്‍ത്തന ഫലം കാഴ്‌ചവച്ചതാണ് സൂചികയിലെ വര്‍ധനയ്‌ക്കു സഹായകമായത്. 2008 ജൂണ്‍ 17 നുശേഷം ബി എസ് ഇയിലെ ഉയര്‍ന്ന നിലവാരമാണിത്. അന്ന് വിപണി 15,696 പോയിന്റിലാണ് അവസാനിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐയും വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും ഇന്നലെ മികച്ച പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരുന്നു. ബി എസ് ഇയില്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, എഫ് എം സി ജി സൂചികകളാണ് കൂടുതല്‍ മുന്നേറ്റം പ്രകടമാക്കിയത്. ബി എസ് ഇയില്‍ ഇന്നു വ്യാപാരം നടന്ന 2,801 ഓഹരികളില്‍ 1,401 എണ്ണവും നേട്ടമുണ്ടാക്കി. 1,299 ഓഹരികള്‍ക്ക് നഷ്‌ടം നേരിട്ടു.
0 comments:
Post a Comment