സ്വീഡ്‌ബാങ്ക് വന്‍ നഷ്ടത്തില്‍; 3600 പേര്‍ക്ക് ജോലിപോകും
ബാള്‍ട്ടിക്: നഷ്ടം പ്രതീക്ഷിച്ചതിലും ഏറെയായതോടെ സ്വീഡ് ബാങ്ക് വീണ്ടും ജീവനക്കാരുടെ എണ്ണം രെട്ടിക്കുറയ്‌ക്കുന്നു. ഇത്തവണ 3600 പേരെയാണ് ബാങ്ക് പറഞ്ഞുവിടാന്‍ ഒരുങ്ങുന്നത്. 2010 ല്‍ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കും.
നടപ്പ് വര്‍ഷത്തിലെ രണ്ടാം പാദത്തിലും നഷ്ടത്തിലേക്ക് മൂക്കുകുത്തിയതോടെ ബാള്‍ട്ടിക് മേഖലയിലെ പ്രവര്‍ത്തനംതന്നെ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യമാണ് ബാങ്ക് അഭിമുഖീകരിക്കുന്നത്.
രണ്ടാം പാദത്തില്‍ 1.8 ബില്ല്യണ്‍ നോര്‍ (228 മില്ല്യണ്‍ ഡോളര്‍) നഷ്ടമാണ് ബാങ്കിനുണ്ടായത്. ബാള്‍ട്ടിക് മേഖലയിലെ 3600 പേര്‍ക്ക് ജോലി പോകുന്നതിനെപ്പം സ്വീഡനിലും 500 തസ്‌തികകള്‍ ബാങ്ക് നിര്‍ത്തലാക്കും. ഇവിടെ ആരെയും പിരിച്ചുവിടില്ല. എന്നാല്‍ ഉടന്‍ പെന്‍ഷന്‍ പറ്റുന്ന 500 പേര്‍ക്ക് പകരം ആളെ എടുക്കില്ലെന്ന് സ്വീഡ്‌ബാങ്ക് ഗ്രൂപ്പ് പ്രസ് മാനേജര്‍ അന്ന സുന്‍ഡ്‌ബ്ലാഡ് അറിയിച്ചു.
വന്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വീഡ്‌ബാങ്കിന്റെ നില പരിതാപകരമായത്
ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ്. 2008 ല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നുമാസം 4.6 ബില്ല്യണ്‍ നോര്‍ (സ്വീഡിഷ് കറന്‍സി) ലാഭമുണ്ടാക്കിയ ബാങ്കാണ് 2009 ല്‍ അതേ കാലയളവില്‍ 1.8 ബില്ല്യണ്‍ നോര്‍ നഷ്ടത്തിലേക്ക് വഴുതിവീണത്.
ബാങ്ക് പ്രതീക്ഷിച്ചിരുന്നതാകട്ടെ 1.2 ബില്ല്യണ്‍ നോറിന്റെ നഷ്ടവും. ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും വായ്‌പാ തിരിച്ചടവ് ശേഷിയില്‍ കുറവുവന്നതാണ് നഷ്ടത്തിന് പ്രധാനകാരണം. 6.67 ബില്ല്യണ്‍ നോര്‍ ആണ് ഇതിലൂടെമാത്രം ബാങ്കിന് നഷ്ടമായത്.
0 comments:
Post a Comment