Saturday, July 11, 2009

സൈബര്‍ ആക്രമണം 16 രാജ്യങ്ങളില്‍നിന്ന്‌

സോള്‍: ദക്ഷിണ കൊറിയയുടെ സൈബര്‍ മേഖലയെ പാടെ നിശ്ചലമാക്കിയ ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായത്‌ 16 രാജ്യങ്ങളില്‍നിന്ന്‌. സുരക്ഷാ കാരണങ്ങളാല്‍ ഈ രാജ്യങ്ങളുടെ പേര്‍ വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. സൈബര്‍ ആക്രമണത്തിന്‌ പിന്നില്‍ ഉത്തരകൊറിയയെന്നാണ്‌ ദക്ഷിണകൊറിയന്‍ അധികൃതര്‍ ആരോപിക്കുന്നത്‌.

എന്നാല്‍ ആക്രമണം ഉണ്ടായെന്നു കണ്ടെത്തിയ 16 രാജ്യങ്ങളില്‍ ഉത്തരകൊറിയ ഉള്‍പ്പെടുന്നില്ലെന്ന്‌ അധികൃതര്‍ സമ്മതിക്കുന്നു. ദക്ഷിണകൊറിയയിലെ സൈബര്‍ മേഖല ഏതാണ്ട്‌ നിശ്ചലാവസ്ഥയിലായിട്ട്‌ മൂന്ന്‌്‌ ദിവസമായി. കഴിഞ്ഞ വ്യാഴാഴ്‌ച വൈകിട്ട്‌ ആറോടെയായിരുന്നു ഹാക്കര്‍മാര്‍ ആക്രമണം തുടങ്ങിയത്‌.

രാജ്യത്തെ സുപ്രധാന സര്‍ക്കാര്‍, സ്വകാര്യ വെബ്‌സൈറ്റുകള്‍ പലതും തകരാറിലാകുകയോ താല്‍ക്കാലികമായെങ്കിലും നിശ്‌ചലമാകുകയോ ചെയ്‌തിട്ടുണ്ട്‌.
നാഷണല്‍ അസംബ്ലി, പ്രതിരോധ - വിദേശകാര്യ മന്ത്രാലയങ്ങള്‍, ദേശീയ സുരക്ഷാ സര്‍വീസ്‌ എന്നിവയുടെ വെബ്‌സൈറ്റുകളും തകരാറിലായവയില്‍ ഉള്‍പ്പെടുന്നു. യു എസ്‌ വെബ്‌സൈറ്റുകളെയും ഹാക്കര്‍മാര്‍ തിരഞ്ഞുപിടിച്ച്‌ ആക്രമിച്ചിട്ടുണ്ട്‌.

യു എസ്‌ സ്‌റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ്‌സൈറ്റിനെയാണ്‌ പ്രധാനമായും ലക്ഷ്യം വച്ചിട്ടുള്ളത്‌.

1 comments:

യാരിദ്‌|~|Yarid July 11, 2009 at 8:17 PM  

ബോട്‌നെറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്,സോംബി സിസ്റ്റങ്ങളുടെ ഒരു ശൃംഖലയാണ് അറ്റാക്കിനായി ഉപയോഗിച്ചത്. ബോട് നെറ്റുകൾ എന്നറിയപ്പെടുന്ന വൈറസുകളും വേമുകളും നിറഞ്ഞ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖല. വിവിധരാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന ഈ കമ്പ്യൂട്ടറുകളെല്ലാം കമാന്റ് ആന്റ് കണ്ട്രോൾ സെർവറുകൾ എന്നറിയപ്പെടുന്ന സിസ്റ്റം വഴി നിയന്ത്രിക്കും. അത് കൊണ്ട് തന്നെ സോഴ്സ് കൃത്യമായി അറിയാൻ കഴിയില്ല. 16 അല്ല ചിലപ്പോൾ 36 രാജ്യങ്ങളിൽ നിന്നും വരെ ഈ ആക്രമണമുണ്ടായതായി കാണിക്കാം.

അറിഞ്ഞിടത്തോളം റ്റി സി പി , യു ഡി പി, ഐ സി എം പി പാക്കറ്റുകളുടെ ഒരു കുത്തൊഴുക്കായിരുന്നു അറ്റാക്ക് ചെയപ്പെട്ട സൈറ്റുകളിലേക്ക് ഉണ്ടായത്. പോരാത്തതിനു സാധാരണ എച് റ്റി റ്റി പി റിക്വസ്റ്റുകളും. ഇതിപ്പൊ തുടങ്ങിയതല്ല , അമേരിക്കൻ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലു മുതൽ ആക്രമണങ്ങളെല്ലാം ആരംഭിച്ചു. വൈറ്റ് ഹൌസിന്റെ ഔദ്യോഗിക സൈറ്റ്, അമേരിക്കൻ ട്രഷറികൾ, ബാങ്കുകൾ, പ്രതിരോധ വകുപ്പ്, പത്രങ്ങൾ സൌത്ത് കൊറിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക സൈറ്റ് ഇവയെല്ലാം ഡൌൺ ആയിരുന്നുവെന്നാണു റിപ്പോർട്ടുകൾ

  © Blogger template 'Isfahan' by Ourblogtemplates.com 2008

Back to TOP