പിണറായിയുടെ റിട്ട് മടക്കി
ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ കേരള ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ നടപടിക്കെതിരെ സി പി എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീം കോടതി രജിസ്‌ട്രി മടക്കി. കേസ് സിവിലാണോ ക്രിമിനലാണോ എന്ന് വ്യക്‌തമാക്കി 14 ദിവസത്തിനകം വീണ്ടും ഹര്‍ജി ഫയല്‍ ചെയ്യാന്‍ പിണറായിയുടെ അഭിഭാഷകനോട് രജിസ്‌ട്രി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രോസിക്യൂഷന് അനുമതി നല്‍കി കഴിഞ്ഞ ജൂണ്‍ ഏഴിന് ഗവര്‍ണര്‍ ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിക്കുക,പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 10 ന് സി ബി ഐ ഫയല്‍ ചെയ്‌ത കുറ്റപത്രം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് പിണറായി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷി.പരേഖ് ആന്‍ഡ് കമ്പനി മുഖേനയാണ് റിട്ട് ഫയല്‍ ചെയ്‌തിരുന്നത്.
0 comments:
Post a Comment