തുര്‍ക്കി തീരത്ത് ബോട്ട് മുങ്ങി 85 പേരെ കാണാതായി
പ്രൊവിഡിന്‍ഷ്യാലസ്: തുര്‍ക്കി-കായിക്കോസ് തീരത്ത് ബോട്ട് മുങ്ങി 85 പേരെ കാണാതായി. രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍പ്പെട്ട 113 പേരെ തീരദേശ സേന രക്ഷപെടുത്തി.
ബോട്ടിന്റെ അടിഭാഗം പവിഴപ്പുറ്റില്‍ തട്ടിയതാണ് അപകടത്തിന് കാരണമെന്ന് കരുതപ്പെടുന്നു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 2 നാണ് അപകടമുണ്ടായത്. രണ്ട് പവിഴപ്പുറ്റുകളിലായി അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു രക്ഷപെട്ടവരെല്ലാം.
അനധികൃതമായി കുടിയേറ്റം നടത്തുന്ന ഹെയ്‌തിയന്‍ അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കായിക്കോസ് ദ്വീപിന്റെ പടിഞ്ഞാറന്‍ കടല്‍പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.
200 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. രാത്രി മുഴുവന്‍ തുടര്‍ന്ന തിരച്ചിലില്‍ ഇനിയും കണ്ടെത്താനാകാത്ത യാത്രക്കാര്‍ തിമിംഗലങ്ങളുടെ പിടിയില്‍പ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തീരദേശ അധികൃതര്‍ അറിയിച്ചു.
0 comments:
Post a Comment